ഇഞ്ചിക്കറി ഇഞ്ചിക്കറി നൂറു കറികള്ക്ക് തുല്യമാണ്. ദഹന പ്രശ്നങ്ങള്ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന് സഹായിക്കുന്നു.
അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും ശരീരത്തിലേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നു.
അച്ചാര് നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകള്. ഇത് വിറ്റമിന് 'സി' യുടെ നല്ലൊരു സ്രോതസാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്നു.
പച്ചമാങ്ങ ശരീരത്തിന്റെ ചൂടു കുറച്ച് ശരീരോഷ്മാവ് കൃത്യമാക്കുന്നു. ഇത് അകാലവാര്ധക്യത്തില് നിന്നു സംരക്ഷിക്കുന്നു.
കിച്ചടി വെള്ളരിക്കയും പാവയ്ക്കയുമാണ് മലയാളികള് കിച്ചടിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുന്നു. അസിഡിറ്റി ഉള്ളവര്ക്ക് നല്ലൊരു ഔഷധമാണിത്.
പാവയ്ക്കയില് ധാരാളം ഇരുമ്പ്, പൊട്ടാസ്യം, ഭക്ഷ്യനാരുകള്, ബീറ്റാകരോട്ടീന്, കാല്സ്യം എന്നിവയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.
പ്രീതി ആർ. നായർ ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.