നേരത്തേയും വൈകിയുമുള്ള ആർത്തവാരംഭം
Wednesday, February 1, 2023 5:11 PM IST
ഡോ. ലക്ഷ്മി അമ്മാൾ
സ്ത്രീ​ക​ള്‍​ക്ക് മാ​സാ​മാ​സം കൃ​ത്യ​മാ​യും വ​രു​ന്ന ആ​ര്‍​ത്ത​വം അ​ഥ​വാ മാ​സ​മു​റ അ​വ​ളു​ടെ പ്ര​ത്യു​ല്‍​പാ​ദ​ന അ​വ​യ​വ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ ആ​ര്‍​ത്ത​വമു​റ​യി​ല്‍ വ​രു​ന്ന വ്യ​തി​യാ​ന​ങ്ങ​ള്‍ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന അ​വ​യ​വ​ങ്ങ​ളു​ടെ​യോ അ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യോ അ​ഭാ​വ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

തീ​ര്‍​ച്ച​യാ​യും അ​തു​കൊ​ണ്ടുത​ന്നെ ഇ​തി​ല്‍ വ​രു​ന്ന വ്യ​ത്യാ​സ​ങ്ങ​ള്‍​ക്ക് സ്ത്രീ​ക​ള്‍ പ്രാ​ധാ​ന്യം ക​ല്‍​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഓ​രോ പ്രാ​യ​ത്തി​ലും മാ​സ​മു​റ​യി​ല്‍ വ​രു​ന്ന വ്യ​ത്യാ​സ​ങ്ങ​ള്‍​ക്ക് പ​ല അ​ര്‍​ഥ​ങ്ങ​ളാ​ണ് ഉ​ള്ള​ത്.

കൗമാരത്തിൽ...

ന​മു​ക്ക് കൗ​മാ​ര പ്രാ​യ​ത്തി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ കാ​ര്യം പ​രി​ശോ​ധി​ക്കാം. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ആ​ര്‍​ത്ത​വം ആ​രം​ഭി​ക്കു​ന്ന​ത് സാ​ധാ​ര​ണ ഗ​തി​യി​ല്‍ 10 വ​യ​സി​നും 15 വ​യ​സി​നും ഇ​ട​യ്ക്കാ​ണ്. ഈ ​ആ​ര്‍​ത്ത​വ ആ​രം​ഭം പ്ര​ത്യു​ത്പാ​ദ​ന​പ​ര​മാ​യി പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ ഒ​രു നാ​ഴി​കക്കല്ലാ​ണ് എ​ന്നു ത​ന്നെ പ​റ​യാം. അ​തു​കൊ​ണ്ടാ​ണെ​ന്നു തോ​ന്നു​ന്നു തി​ക​ച്ചും ശാ​രീ​രി​ക​മാ​യ ഈ ​ഒ​രു പ്ര​ക്രി​യ​യെ ഇ​പ്പോ​ഴും ന​മ്മ​ള്‍ കൊ​ണ്ടാ​ടു​ന്ന​ത്.

മെ​ച്ച​പ്പ​ട്ട വി​ദ്യാ​ഭ്യാ​സ നി​ര​ക്ക് പു​ല​ര്‍​ത്തു​ന്ന കേ​ര​ള​ീയ​രു​ടെ ഇ​ട​യി​ല്‍ ഈ ​ആ​ഘോ​ഷ​ങ്ങ​ള്‍ വ​ലു​താ​യി​ട്ടി​ല്ല എ​ങ്കി​ലും ത​മി​ഴ്‌​നാ​ട് പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​രു വി​വാ​ഹ​ത്തി​നു സ​മ​മാ​യ രീ​തി​യി​ലാ​ണ് ഈ ​ആ​ര്‍​ത്ത​വ ആ​രം​ഭം അ​വ​ര്‍ കൊ​ണ്ടാ​ടു​ന്ന​ത്.


അമിത ശരീരഭാരം....

10 വ​യ​സി​നു മു​മ്പ് ആ​ര്‍​ത്ത​വം തു​ട​ങ്ങു​ക​യാ​ണെ​ങ്കി​ലും 15 വ​യ​സി​നു ശേ​ഷം ആ​ര്‍​ത്ത​വം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും നാം ​അ​തി​നു പ്രാ​ധാ​ന്യം കൊ​ടു​ക്കേ​ണ്ട​താ​ണ്. പ​ല പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും 10 വ​യ​സി​നു മു​മ്പ് ആ​ര്‍​ത്ത​വം വ​രു​ന്ന​താ​യി​ട്ട് ന​മ്മ​ള്‍ കാ​ണു​ന്നു.

മെ​ച്ച​പ്പെ​ട്ട ജീ​വി​ത സാ​ഹ​ച​ര്യ​വും വ്യാ​യാ​മ​ക്കു​റ​വും കൊ​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ചെ​റു പ്രാ​യ​ത്തി​ല്‍ ത​ന്നെ അ​മി​ത​മാ​യ ശ​രീ​ര​ഭാ​രം വ​യ്ക്കു​ന്ന​താ​യാ​ണ് നാം ​കാ​ണു​ന്ന​ത്. അ​ങ്ങ​നെ ശ​രീ​ര പു​ഷ്ടി വ​ള​രെ കൂ​ടു​ത​ലാ​യി വ​രു​മ്പോ​ള്‍ അ​വ​ര്‍​ക്ക് ആ​ര്‍​ത്ത​വം നേ​ര​ത്തേ വ​രാം.

എ​ന്നി​രു​ന്നാ​ലും 10 വ​യ​സി​നു മു​മ്പ് വ​രു​മ്പോ​ള്‍ ഒ​രു ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ ക​ണ്ട് അ​ഭി​പ്രാ​യം തേ​ടു​ന്ന​തു ന​ല്ല​താ​ണ്. 15 വ​യ​സി​നു ശേ​ഷ​വും ആർത്തവം വ​ന്നി​ല്ലെ​ങ്കി​ലും അ​തു​പോ​ലെ​ത്ത​ന്നെ ഗൗ​നി​ക്കേ​ണ്ട​താ​ണ്. (തുടരും).

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.