ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്നാൽ, ഉറക്കംപോലും തടസപ്പെടുന്ന വിധത്തിൽ വളരെ വൈകിയുള്ള രാത്രിഭക്ഷണം, അമിതഭക്ഷണം, എളുപ്പം ദഹിക്കാത്ത ഭക്ഷണം തുടങ്ങിയവ രോഗവർധനയ്ക്കു കാരണമാകും. അല്പമാത്രമായ ആഹാരം കഴിച്ച് ഒന്നര മണിക്കൂറിന് ശേഷം ഉറങ്ങാൻ കിടക്കുന്നതാണ് നല്ലത്
****************
പ്രമേഹവും രക്തസമ്മർദവുംപോലെ വളരെ സാധാരണമായി കൊളസ്ട്രോളും പലരിലും വർധിച്ചു കാണുന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഭക്ഷണത്തിലെ ക്രമക്കേടുകളും
ദഹന സംബന്ധമായ കാര്യങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളും ചില രോഗാവസ്ഥകളും കൊളസ്ട്രോൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. (തുടരും)
വിവരങ്ങൾ -
ഡോ. ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481