* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില് കൂടുതല് പഴങ്ങളും പച്ചക്കറികളും ഉള്പ്പെടുത്താന് ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
മുൻകരുതൽ...
* ഒരിക്കല് ടി ഐഎ(ട്രാൻസിയന്റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള് ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില് സ്ട്രോക്ക് വരാതിരിക്കാനുള്ള മുന്കരുതലുകള് എടുക്കേണ്ടതുമാണ്.
* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര് സ്കാന് (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില് തടസങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ ഉണ്ടെങ്കില് അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്ട്രക്ടമി - Carotid endartrectomy) ചെയ്യേണ്ടതാണ്.
ഡോ. സുശാന്ത് എം. ജെ. MD.DM,
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം. ഫോൺ - 9995688962, എസ്യുറ്റി, സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ - 0471-4077888