അ​മി​ത കൊ​ഴു​പ്പ​ട​ങ്ങി​യ ഭ​ക്ഷ​ണം‍ ഒ​ഴി​വാ​ക്ക​ണം
Friday, April 14, 2023 3:13 PM IST
പ്രീ​തി ആ​ർ. നാ​യ​ർ
പൈ​നാ​പ്പി​ള്‍, മാ​മ്പ​ഴം എ​ന്നി​വ​യി​ല്‍ ബീ​റ്റാ ക​രോ​ട്ടി​ന്‍, വി​റ്റ​മി​ന്‍ എ, ​സി എ​ന്നി​വ ധാ​രാ​ള​മാ​യി​ട്ടു​ണ്ട്. ഇ​ത് വേ​ന​ല്‍​ക്കാ​ല രോ​ഗ​ങ്ങ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തും. സൂ​ര്യ​പ്ര​കാ​ശം കൊ​ണ്ട് ച​ര്‍​മ​ത്തി​നു​ണ്ടാ​ക്കു​ന്ന ക​രു​വാ​ളി​പ്പ് മാ​റാ​ന്‍ പ​പ്പാ​യ സ​ഹാ​യി​ക്കും.

പ​ച്ച​ക്ക​റി സാ​ല​ഡ്

ഇ​ട​നേ​ര​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി സാ​ല​ഡ് ക​ഴി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്ക​ണം. അ​മി​ത​മാ​യി കൊ​ഴു​പ്പ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണം.

ഒ​ഴി​വാ​ക്കേ​ണ്ട​ത്

ഫാ​സ്റ്റ് ഫു​ഡു​ക​ള്‍, പാ​യ്ക്ക​റ്റ് ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍, കൃ​ത്രി​മ പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണം.

എ​രി​വ്, പു​ളി, മ​സാ​ല എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. ഇ​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗം ദ​ഹ​ന​ക്കേ​ടി​ന് കാ​ര​ണ​മാ​കും.

പ​ച്ച​ക്ക​റി സൂ​പ്പ്, ഫ്രൂ​ട്ട് ജ്യൂ​സ്

ചാ​യ, കാ​പ്പി എ​ന്നി​വ​യ്ക്ക്പ​ക​രം ഫ്രൂ​ട്ട് ജ്യൂ​സു​ക​ളോ ഉ​പ്പ് കു​റ​ച്ചു മാ​ത്ര​മു​ള്ള പ​ച്ച​ക്ക​റി​സൂ​പ്പു​ക​ളോ ഉ​ള്‍​പ്പെ​ടു​ത്താം.


വേ​ന​ലി​ല്‍ ഊ​ര്‍​ജ​സ്വ​ല​രാ​യി തി​ള​ങ്ങാ​ന്‍ ഉ​ന്‍​മേ​ഷം ല​ഭി​ക്കു​ന്ന ഉ​ത്ത​മ​മാ​യ പാ​നീ​യ​മാ​ണ് ഇ​ള​നീ​ര്‍. ഇ​ത് ദാ​ഹ​വും ക്ഷീ​ണ​വും അ​ക​റ്റു​ന്നു. ഇ​റ​ച്ചി, മു​ട്ട, വ​റു​ത്ത​ത് എ​ന്നി​വ​യും ക​ഴി​വ​തും കു​റ​യ്ക്ക​ണം. അ​ധി​കം മ​ധു​ര​മു​ള്ള പ​ല​ഹാ​ര​ങ്ങ​ള്‍, ഉ​പ്പ് കൂ​ടു​ത​ലു​ള്ള പ​ല​ഹാ​ര​ങ്ങ​ള്‍ എ​ന്നി​വ കു​റ​യ്ക്ക​ണം.

വ്യ​ക്തി​ശു​ചി​ത്വം

വേ​ന​ല്‍​ക്കാ​ല​ത്ത് വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കേ​ണ്ട​ത് ഏ​റെ അ​ത്യാ​വ​ശ്യ​മാ​ണ്. ദി​വ​സം ര​ണ്ട് നേ​രം കു​ളി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ണ്. അ​യ​ഞ്ഞ കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.

ഉ​ദാ​സീ​ന​മാ​യ ജീ​വി​ത​ശൈ​ലി ഒ​ഴി​വാ​ക്കി യോ​ഗ​യും വ്യാ​യാ​മ​വും ശീ​ല​മാ​ക്കി ചൂ​ടു​കാ​ലം ആ​രോ​ഗ്യ​പ്ര​ദ​മാ​ക്കാം.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ്
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം
തി​രു​വ​ന​ന്ത​പു​രം.