വേദനകൾക്കുള്ള സാധ്യത ഒഴിവാക്കാം
Saturday, February 25, 2023 5:27 PM IST
ഡോ. അരുൺ ഉമ്മൻ
ക​ഴു​ത്തുവേ​ദ​ന, പു​റം വേ​ദ​ന എ​ന്നി​വ​യു​ടെ സ​ങ്കീ​ർ​ണ​ത​ക​ൾ എ​ന്തൊ​ക്കെ..?

നാ​ഡീക്ഷ​തം

ന​ടു​വേ​ദ​ന ഒ​രു ഹെ​ർ​ണി​യേ​റ്റ​ഡ് ഡി​സ്കി​ൽ നി​ന്നാ​ണെ​ങ്കി​ൽ, സു​ഷു​മ്‌​നാ നാ​ഡി​ക​ളി​ലെ സ​മ്മ​ർ​ദം, മ​ര​വി​പ്പ് , പി​ന്നി​ൽ നി​ന്ന് കാ​ലി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന ക​ഠി​ന​മാ​യ ഷൂ​ട്ടിം​ഗ് വേ​ദ​ന അ​ല്ലെ​ങ്കി​ൽ ബ​ല​ഹീ​ന​ത എ​ന്നി​ങ്ങ​നെ പ​ല​ത​രം പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം.

വി​ഷാ​ദം

പു​റം അ​ല്ലെ​ങ്കി​ൽ ക​ഴു​ത്തുവേ​ദ​ന ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളെ​യും ത​ട​സപ്പെ​ടു​ത്തും - ജോ​ലി, ശാ​രീ​രി​ക വ്യാ​യാ​മം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഉ​റ​ക്കം. ച​ല​ന​ശേ​ഷി​യി​ലെ മാ​റ്റ​വും വേ​ദ​ന മൂ​ല​മു​ണ്ടാ​കു​ന്ന ഉ​ത്ക​ണ്ഠ​യും സ​മ്മ​ർ​ദ​വും വി​ഷാ​ദ​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാം.

ശ​രീ​ര​ഭാ​രം

ച​ല​ന​ശേ​ഷി കു​റ​യു​ന്ന​തും വ്യാ​യാ​മം ചെ​യ്യാ​നു​ള്ള ക​ഴി​വി​ല്ലാ​യ്മ​യും ശ​രീ​ര​ഭാ​രം കൂ​ട്ടാ​നും പേ​ശി​ക​ളു​ടെ ബ​ലം കു​റ​യാ​നും ഇ​ട​യാ​ക്കും.

* ഭാ​വി​യി​ലെ ക​ഴു​ത്തുവേ​ദ​ന കു​റ​യ്ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ജീ​വി​ത​ശൈ​ലി
പ​രി​ഷ്ക​ര​ണ​ങ്ങ​ളും ശീ​ല​ങ്ങ​ളും എ​ന്തൊ​ക്കെ..?
* മ​നു​ഷ്യ​ശ​രീ​രം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത് നി​വ​ർ​ന്നു​നി​ൽ​ക്കു​ന്ന ശരീരവിന്യാസം (posture) നി​ല​നി​ർ​ത്തു​ന്ന​തി​നാ​ണ്. അ​തി​നാ​ൽ എ​ല്ലാ​യ്പ്പോ​ഴും ശ​രി​യാ​യ ശരീരവിന്യാസം

( posture) നി​ല​നി​ർ​ത്തു​ക.

* ശ​രി​യാ​യ മെ​ത്ത​യി​ൽ ഉ​റ​ങ്ങു​ക, ചെ​റി​യ ത​ല​യി​ണ അ​ല്ലെ​ങ്കി​ൽ സെ​ർ​വി​ക്ക​ൽ ത​ല​യി​ണ ഉ​പ​യോ​ഗി​ക്കു​ക.
* ഒ​രി​ക്ക​ലും ഇ​രു​ന്ന് ഉ​റ​ങ്ങ​രു​ത്. ച​ലി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ ഒ​രി​ക്ക​ലും
ഉ​റ​ങ്ങ​രു​ത്.

* ക​ഴു​ത്ത് വ​ള​യാ​തി​രി​ക്കാ​ൻ ക​മ്പ്യൂ​ട്ട​ർ / ലാ​പ്‌​ടോ​പ്പ് ക​ണ്ണിന്‍റെ ത​ല​ത്തി​ൽ വ​യ്ക്കു​ക.
* കംപ്യൂ​ട്ട​ർ ജോ​ലി, ഡ്രൈ​വിം​ഗ് അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും ജോ​ലി എ​ന്നി​വ​യ്ക്കി​ട​യി​ൽ
ഇ​ട​യ്ക്കി​ടെ ക​ഴു​ത്ത് ച​ലി​പ്പി​ക്കാൻ മ​റ​ക്ക​രു​ത്.

* പേ​ശി​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ക​ഴു​ത്തി​ലെ വ്യാ​യാ​മ​ങ്ങ​ൾ പ​തി​വാ​യി പ​രി​ശീ​ലി​ക്കു​ക. * ഭാ​രം വ​ള​രെ ശ്ര​ദ്ധാ​പൂ​ർ​വം പൊ​ക്കു​ക. ക​ഴി​യു​ന്ന​ത്ര ഹെ​ഡ്‌​ലോ​ഡിം​ഗ് ഒ​ഴി​വാ​ക്കു​ക.
(തുടരും)

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]