പാലക്കാട്: ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ എഴുത്തുകാർ മുന്നിട്ടിറങ്ങണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. വർഗീയതയും ഫാസിസവും തടുത്തുനിർത്താൻ സാംസ്കാരിക പ്രവർത്തകർ തൂലിക പടവാളാക്കി മാറ്റണമെന്ന് അവർ പറഞ്ഞു.
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിനായി സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപാദാസ് മുൻഷി.
മുൻമന്ത്രിയും ഗ്രന്ഥകർത്താവുമായ വി.സി. കബീർ മാസ്റ്റർ അധ്യക്ഷനായി. എംപിമാരായ അടൂർ പ്രകാശ്, ജെബി മേത്തർ, എഐസിസി അംഗം ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ, കെ.കെ. പല്ലശന, കെ. ഫെബിൻ, ഹമീദ് കൊമ്പത്ത്, അസീസ് ഭീമനാട്, കെ. അബ്ദുൾ അസീസ്, ഉണ്ണി സർഗലയ, ഷിജി തോമസ്, യു.കെ. ബഷീർ, സുരേഷ് പുലാപ്പറ്റ, അഡ്വ. വിജയരാഘവൻ, ഓമന ഉണ്ണി, നാസർ തേളത്ത്, എ.എസ്. അബ്ദുൾസലാം, കരീം മസ്താൻ, സി. ഖാലിദ്, സൈമൺ ജോർജ് പ്രസംഗിച്ചു.