ചി​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാളിനു കൊ​ടി​യേ​റി
Sunday, November 17, 2024 2:24 AM IST
അഗ​ളി:​ ചി​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്കും ദേവാ​ല​യ​ സു​വ​ർ​ണജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കും കൊ​ടി​യേ​റി.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് അ​റയ്​ക്ക​ൽ, ഇ​ട​വ​ക​യി​ലെ മു​ൻ വി​കാ​രി​യും മം​ഗ​ലം ഡാം ​സെ​ന്‍റ് സേ​വി​യേ​ഴ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ.​ സെ​ബി​ൻ ക​രു​ത്തി എ​ന്നി​വ​ർ തി​രു​നാ​ൾ കൊടി​യു​യ​ർ​ത്തി.

തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ഫാ. ​ബി​ജോ​യ് ചോ​തി​ര​ക്കോ​ട്ട്, ഫാ.​സ​ണ്ണി വാ​ഴേ​പ്പ​റ​മ്പി​ൽ, ഫാ.​ജോ​സ് കൊ​ച്ചു പ​റ​മ്പി​ൽ, ഫാ.​ജോ​ഷി പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​മാ​ർ​ട്ടി​ൻ ഏ​റ്റു​മാ​നൂ​ർ​കാ​ര​ൻ, ഫാ. ബി​ജു പ്ലാ​ത്തോ​ട്ടം, ഫാ.​കു​ര്യാ​ക്കോ​സ് മാ​രിപ്പുറ​ത്ത് എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​മാ​പ​ന​ദി​വ​സമായ 24 ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ജൂ​ബി​ലി കു​ർ​ബാ​നയ്ക്ക് ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ കാർമികത്വം വഹിക്കും. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ ചി​റ്റൂ​ർ ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.

വൈ​കു​ന്നേ​രം ഏ​ഴി​ന് ദേവാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തു​ന്ന​ സു​വ​ർ​ണജൂ​ബി​ലി സ​മാ​പ​നസ​മ്മേ​ള​നം ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ യോ​ഗ​ത്തി​ൽ എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ മു​ഖ്യ അ​തി​ഥി ആ​യി​രി​ക്കും. സ്നേ​ഹ​വി​രു​ന്നും ആ​കാ​ശ വി​സ്മ​യം, മ്യൂ​സി​ക് ഇ​വ​ന്‍റ്, കു​ട്ടി​ക​ളു​ടെ ക​ലാ​സ​ന്ധ്യ എ​ന്നി​വ​യും ഉ​ണ്ടാ​കും.