കോയമ്പത്തൂർ: തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഹോർട്ടികൾച്ചറൽ റിസർച്ച് സ്റ്റേഷനും അസോസിയേഷൻ ഫോർ ടെക്നോളജി അഡ്വാൻസ്മെന്റുമായി സഹകരിച്ച് അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിച്ചു. 400 ലധികം ശാസ്ത്രജ്ഞർ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷണ പണ്ഡിതരും യുഎസ്, മലേഷ്യ, ഓസ്ട്രേലിയ, ഇസ്രയേൽ, ശ്രീലങ്ക, നേപ്പാൾ എന്നിവയുൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ സിമ്പോസിയത്തിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു,
ഹോർട്ടികൾച്ചർ പ്രിൻസിപ്പൽ സയന്റിസ്റ്റും ചീഫ് ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ.പി. ഐറിൻ വേതമോണി സ്വാഗതം ആശംസിച്ചു. ടിഎൻഎയു വൈസ് ചാൻസലർ ഡോ.വി. ഗീതാലക്ഷ്മി അധ്യക്ഷയായി. ആന്ധ്രാപ്രദേശിലെ ഡോ.വൈ.എസ്.ആർ ഹോർട്ടികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ടി. ജാനകിറാം വിശിഷ്ടാതിഥിയായി.
ഡോ.കെ.വി. പ്രസാദ്, പൂനെ ഐസിഎആറിലെ ഫ്ലോറികൾച്ചർ റിസർച്ച് ഡയറക്ടർ ഡോ. സെന്തിൽനാഥൻ, ആക്സെൻ ഹൈവെഗ് സീഡ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. ആനന്ദ്, നബാർഡ് ചെന്നൈ റീജിയണൽ ഓഫീസ് ജനറൽ മാനേജർ ചടങ്ങിൽ ഹോർട്ടികൾച്ചറൽ സയൻസിലെ മികച്ച സംഭാവനകൾക്കുള്ള വിവിധ ടിഎൻഎയു ശാസ്ത്രജ്ഞർക്ക് അവാർഡുകൾ വിതരണം ചെയ്തു.
ഡോ. വി. ഗീതാലക്ഷ്മി, ഡോ. പി. ഐറിൻ വേതമോണി, ഡോ. മുത്തുലക്ഷ്മി, ജെ. ഓക്സിലിയ, ഹരിപ്രിയ, വിജയ് സെൽവരാജ്, അരുൺകുമാർ, സി. സുബീഷ്, രഞ്ജിത്ത് കുമാർ, പി.എസ്. കവിത എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.