മ​ണ്ണാ​ർ​ക്കാ​ട് ഹാ​പ്പി​ന​സ് പാ​ർ​ക്ക് വ​രു​ന്നു
Saturday, November 16, 2024 4:39 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ പ്ര​ധാ​ന പ​ദ്ധ​തി​യാ​യ ഹാ​പ്പി​ന​സ് പാ​ർ​ക്ക് നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യാ​യ​താ​യി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു. എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് ഒ​രു​കോ​ടി രൂ​പ​യും ന​ഗ​ര​സ​ഭ​യു​ടെ 40 ല​ക്ഷം രൂ​പ​യും കൂ​ടി ചേ​ർ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും ഒ​ന്പ​ത് മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര നി​വാ​സി​ക​ൾ​ക്കും മ​ണ്ണാ​ർ​ക്കാ​ട് എ​ത്തു​ന്ന​വ​ർ​ക്കും വി​ശ്ര​മി​ക്കാ​നും വി​നോ​ദ​ത്തി​നും ഒ​രു പൊ​തു ഇ​ട​മി​ല്ലെ​ന്ന പ​രാ​തി​ക്കാ​ണ് ഹാ​പ്പി​ന​സ് പാ​ർ​ക്ക് വ​രു​ന്ന​തോ​ടെ വി​രാ​മ​മാ​കു​ന്ന​ത്. കു​ന്തി​പ്പു​ഴ​യോ​ര​ത്ത് പ്ര​വ​ർ​ത്ത​നം നി​ല​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

അ​ഞ്ചു മീ​റ്റ​ർ ഉ​യ​ര​ത്തി​ലും 15 മീ​റ്റ​ർ വീ​തി​യി​ലു​മാ​യി കു​ന്തി​പ്പു​ഴ​യോ​ര​ത്ത് അ​രി​കു ഭി​ത്തി​ക​ൾ കെ​ട്ടും. നി​ല​ത്ത് ടൈ​ലു​ക​ൾ പാ​കും. 146 മീ​റ്റ​ർ നീ​ള​ത്തി​ൽ 10 മു​ത​ൽ 12 മീ​റ്റ​ർ വ​രെ വീ​തി​യു​ള്ള ന​ട​പ്പാ​ത നി​ർ​മ്മി​ക്കും. ഓ​പ്പ​ണ്‍ ജിം, ​കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, ശുചി​മു​റി​ക​ൾ, ലൈ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലും ഹാ​പ്പി​ന​സ് സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടേ​താ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ കൂ​ടി സ​മ​ന്വ​യി​പ്പി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ നെ​ല്ലി​പ്പു​ഴ​ക്കും കു​ന്തി​പ്പു​ഴ​ക്കും ഇ​ട​യി​ലെ ചെ​റി​യ പ്ര​ദേ​ശ​മാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ.

ഇ​വി​ടെ​യു​ള്ള​വ​രു​ടെ ദീ​ർ​ഘ​നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ് കാ​യി​കാ​ഭ്യാ​സ​ത്തി​നും ഉ​ല്ലാ​സ​ത്തി​നും ഒ​രി​ടം വേ​ണ​മെ​ന്ന​ത്. ഹാ​പ്പി​ന​സ് പാ​ർ​ക്ക് വ​രു​ന്ന​തോ​ടെ ഇ​തി​ന് പ​രി​ഹാ​ര​മാ​കും.