ചി​റ്റൂ​ർ വിക്ടോറിയ സ്കൂൾകെ​ട്ടി​ട​ത്തി​ന്‍റെ ജ​നൽചില്ലു​ക​ൾ എ​റി​ഞ്ഞുതകർത്തു
Friday, November 15, 2024 3:58 AM IST
ചി​റ്റൂ​ർ: ഗ​വ. വി​ക്ടോ​റി​യ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്ത​താ​യി പോ​ലീ​സി​ൽ പ​രാ​തി. ചി​റ്റൂ​ർ സ്വ​ദേ​ശി​നി​യും ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യി​ക​യു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച പി. ​ലീ​ല​യു​ടെ സ്മ​ര​ണാ​ർ​ഥം നി​ർ​മി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​ത്തി​ലെ ജ​നാ​ല​ചി​ല്ലു​ക​ളാ​ണ് എ​റി​ഞ്ഞു​ട​ച്ച​ത്. ഏ​ഴ് ജ​നാ​ല​ചി​ല്ലു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്.

സ​മീ​പ​ത്തെ പ്ര​ധാ​ന റോ​ഡി​ൽ​നി​ന്നാ​ണ് ക​ല്ലും പാ​ഴ് വ​സ്തു​ക്ക​ളും കെട്ടി​ട​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത്. അ​ട​ൽ ട്വി​ങ്ക​റിം​ഗ് ലാ​ബും ക്ലാ​സ്‌​മു​റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​മാ​ണി​ത്.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, മ​റ്റ് പാ​ഴ്‌​വ​സ്തു​ക്ക​ൾ എ​ന്നി​വ സ്കൂ​ൾ വ​ള​പ്പി​ലും മ​തി​ലു​ക​ളി​ലും ത​ള്ളു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പാ​ഴ്‌​വ​സ്തു​ക്ക​ളും മ​റ്റും ക്ലാ​സ് മു​റി​ക​ളി​ലേ​ക്കും വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്.

കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്കൂ​ള​ധി​കൃ​ത​ർ ചി​റ്റൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ല​യ​ത്തി​നെ​തി​രെ ന​ട​ന്ന നീ​ച​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും പ്ര​തി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.