മു​ദ്ര​പ്പ​ത്ര​ത്തി​നു ക​ടു​ത്ത​ ക്ഷാ​മം; ചെ​റി​യ വി​ല​യ്ക്കു​ള്ളവ കി​ട്ടാ​ക്ക​നി
Sunday, November 17, 2024 2:24 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മു​ദ്ര​പ്പ​ത്ര​ത്തി​നു ക​ടു​ത്ത ക്ഷാ​മം. ചെ​റി​യ വി​ല​യ്ക്കു​ള്ള മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ​ക്കാ​ണു ക്ഷാ​മം. 20, 50, 100 രൂ​പ​യ്ക്കു​ള്ള മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ മൂ​ന്നു മാ​സ​ത്തോ​ള​മാ​യി കി​ട്ടാ​നേ​യി​ല്ല.

ഇ​തോ​ടെ സാ​ധാ​ര​ണ​ക്കാ​രാ​ണ് വെ​ട്ടി​ലാ​യ​ത്. 20 രൂ​പ​യു​ടെ മു​ദ്ര​പ്പത്രം ആ​വ​ശ്യ​മു​ള്ള​വ​ർപോ​ലും 500 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്രം വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ല​ഭി​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​ഞ്ചാ​യ​ത്തി​ലേ​ക്കു ന​ൽ​കേ​ണ്ട സ​ത്യ​വാ​ങ്മൂ​ലം അ​പേ​ക്ഷ, സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​ഡ്യു​ക്കേ​ഷ​ൻ അ​പേ​ക്ഷ​ക​ൾ, കോ​ള​ജ് അ​ഡ്മി​ഷ​ൻ, ക​രാ​റു​ക​ൾ, ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ തു​ട​ങ്ങി​യ ഒ​ട്ടേ​റെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് 20, 50, 100 രൂ​പ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ മ​തി. എ​ന്നാ​ൽ കാ​ര്യം ന​ട​ക്ക​ണ​മെ​ങ്കി​ൽ 500 രൂ​പ മു​ട​ക്ക​ണം.

ചെ​റി​യ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​തെ കൂ​ടു​ത​ൽ പ​ണം ഖ​ജ​നാ​വി​ലെ​ത്താ​ൻ സ​ർ​ക്കാ​ർ മ​ന​പ്പൂർ​വം ചെ​യ്യു​ന്ന​താ​ണി​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. മു​ദ്ര​പ്പ​ത്ര​ക്ഷാ​മം പ​രി​ഹ​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രംകാ​ണാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.