ആ​വേ​ശ​മാ​യി ശോ​ഭാ അ​ക്കാ​ദ​മി​യു​ടെ സം​സ്ഥാ​ന​ത​ല മാ​ര​ത്തോ​ൺ മ​ത്സ​രം
Friday, November 15, 2024 3:58 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ശോ​ഭ അ​ക്കാ​ദ​മി​യി​ലെ സ്റ്റു​ഡ​ൻ​സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശി​ശു​ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ത്തി​യ മാ​ര​ത്തോ​ൺ മ​ത്സ​രം ആ​വേ​ശം​വി​ത​റി.

ലൗ ​യു​വ​ർ ലൈ​ഫ് എ​ന്ന് പേ​രി​ട്ട സം​സ്ഥാ​ന​ത​ല മാ​ര​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്ത​ത് 222 പേ​ർ. അ​ഞ്ചു​കി​ലോ​മീ​റ്റ​ർ, പ​ത്തു​കി​ലോ​മീ​റ്റ​ർ ഗ്രാ​മ​വ​ഴി​ക​ളി​ലൂ​ടെ ഓ​ടി​യെ​ത്തു​ന്ന​താ​യി​രു​ന്നു മാ​ര​ത്തോ​ൺ. എ​ട്ടു​വ​യ​സു മു​ത​ൽ 77 വ​യ​സു​വ​രെ​യു​ള്ള​വ​ർ മാ​ര​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്തു. എ​ഴു​പ​ത്തി​യേ​ഴു​കാ​ര​ൻ മം​ഗ​ലം​ഡാം പ​റ​ശേ​രി​യി​ലെ കി​ഴ​ക്കേ​ക്ക​ര ജോ​സേ​ട്ട​നാ​യി​രു​ന്നു പ​ത്തു​കി​ലോ​മീ​റ്റ​ർ മാ​ര​ത്ത​ണി​ലെ സീ​നി​യ​ർ താ​രം.

വി​വി​ധ ജി​ല്ല​ക​ളി​ലെ സ്കൂ​ൾ, കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ, ക്ല​ബ് അം​ഗ​ങ്ങ​ൾ, സീ​നി​യ​ർ സി​റ്റി​സ​ൺ​സ്, റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി വി​വി​ധ തു​റ​ക​ളി​ൽ നി​ന്നു​ള്ള​വ​ർ വെ​ള്ള ജേ​ഴ്സി​യ​ണി​ഞ്ഞ് മാ​ര​ത്ത​ണി​ൽ അ​ണി​നി​ര​ന്നു.

രാ​വി​ലെ ഏ​ഴ​ര​ക്ക് മൂ​ല​ങ്കോ​ട് ക്ഷേ​ത്ര ജം​ഗ്ഷ​നി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ പ​ത്തു​കി​ലോ​മീ​റ്റ​ർ മാ​ര​ത്തോ​ൺ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ഇ. ബൈ​ജു​വാ​യി​രു​ന്നു അ​ഞ്ചു​കി​ലോ​മീ​റ്റ​ർ മാ​ര​ത്തോ​ണി​ന്‍റെ ഉ​ദ്ഘാ​ട​ക​ൻ.

കേ​ര​ള അ​ത് ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ഹ​രി​ദാ​സ്, ശോ​ഭാ എ​ജ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​വി. ഗം​ഗാ​ധ​ര​ൻ, പ്രി​ൻ​സി​പ്പ​ൽ ര​ജീ​ത രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ല​ങ്കോ​ടു​നി​ന്നും തു​ട​ങ്ങി മ​മ്പാ​ട്, കു​ണ്ടു​കാ​ട്, ക​ണ്ണം​കു​ളം, ക​ണ​ക്ക​ൻ​തു​രു​ത്തി, കു​റു​വാ​യ് വ​ഴി പ​ന്നി​യ​ങ്ക​ര ശോ​ഭാ അ​ക്കാ​ദ​മി​യി​ലെ ജൂ​നി​യ​ർ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ര​ണ്ടു​മാ​ര​ത്തോ​ണി​ന്‍റെ​യും ഫി​നി​ഷിം​ഗ് പോ​യി​ന്‍റ്.

അ​ഞ്ചു​കി​ലോ​മീ​റ്റ​ർ മാ​ര​ത്ത​ൺ ആ​രം​ഭി​ച്ച​ത് ക​ണ്ണം​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നാ​യി​രു​ന്നു. അ​വി​ടെ നി​ന്നും ക​ണ​ക്ക​ൻ തു​രു​ത്തി കു​റു​വാ​യ് ക​യ​റ്റം ക​യ​റി പ​ന്നി​യ​ങ്ക​ര ശോ​ഭാ അ​ക്കാ​ദ​മി​യി​ലെ​ത്തി. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​കാ​ർ​ക്ക് കാ​ഷ് പ്രൈ​സും മെ​ഡ​ലു​ക​ളും ന​ൽ​കി.