ആ​ന​ക്കു​ട്ടി ചി​കി​ത്സ​യ്ക്കി​ടെ ച​രി​ഞ്ഞു
Sunday, November 17, 2024 2:24 AM IST
പാ​ല​ക്കാ​ട്: കാ​ട്ടാ​ന​ക്കൂ​ട്ടം ഉ​പേ​ക്ഷി​ച്ച് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ന​ക്കു​ട്ടി ചി​കി​ത്സ​യ്ക്കി​ടെ ച​രി​ഞ്ഞു. 2023 ഒ​ക്ടോ​ബ​ർ 26 നാ​ണ് അ​ഗ​ളി ഷോ​ള​യൂ​ർ കു​ത്ത​ന​ടി ഭാ​ഗ​ത്ത് അ​വ​ശ​നി​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ മോ​ഴ​യാ​ന​യെ ക​ണ്ടെ​ത്തി​യ​ത്. ആ​ന​ക്കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ധോ​ണി ആ​ന​ക്യാ​ന്പി​ലേ​ക്ക് അ​ഞ്ചു ദി​വ​സ​ത്തി​ന് ശേ​ഷം കൊ​ണ്ടു​വ​രി​ക​യും ചെ​യ്തു.

വ​നം വ​കു​പ്പ് മൃ​ഗ​ഡോ​ക്ട​ർ ഡേ​വി​ഡ് അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ ന​ൽ​കി വ​രു​ന്ന​തി​നി​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റ് പ​തി​നൊ​ന്നി​ന് ആ​ന​ക്കു​ട്ടി​യു​ടെ പി​ൻ കാ​ലു​ക​ൾ​ക്ക് ബ​ലം ക്ഷ​യം സം​ഭ​വി​ക്കു​ക​യും കി​ട​പ്പി​ലാ​കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡോ. ​ഡേ​വി​ഡ് അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​ക്കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി കൊ​ണ്ടി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ ച​രി​ഞ്ഞ​ത്.

ഡോ. ​ഡേ​വി​ഡ് ഏ​ബ്ര​ഹാം, ഡോ. ​മി​ഥു​ൻ പു​ത്തൂ​ർ, ഡോ. ​സി​റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക്ക​രി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.