കാ​ണി​ക​ളു​ടെ മ​നം ​കീ​ഴ​ട​ക്കി എ​ഴു​പ​ത്തി​യേ​ഴു​കാ​ര​ൻ ജോ​സേ​ട്ട​ൻ
Friday, November 15, 2024 3:58 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​ത്തു​കി​ലോ​മീ​റ്റ​ർ മാ​ര​ത്തോ​ണി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ഴു​പ​ത്തി​യേ​ഴു​കാ​ര​നാ​യ മം​ഗ​ലം​ഡാം പ​റ​ശേ​രി​യി​ലെ കി​ഴ​ക്കേ​ക്ക​ര ജോ​സേ​ട്ട​നും. കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മൊ​പ്പം ഓ​ടി ജോ​സേ​ട്ട​ൻ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

സ​മ്മാ​ന​ങ്ങ​ൾ​ക്ക​പ്പു​റം 10 കി​ലോ​മീ​റ്റ​ർ ഓ​ടി ഫി​നി​ഷ് ചെ​യ്യാ​നാ​യ​തി​ലാ​യി​രു​ന്നു ജോ​സേ​ട്ട​ന്‍റെ സ​ന്തോ​ഷം. ന​ല്ല പ്രാ​യ​ത്തി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ പ​ല മാ​ര​ത്തോ​ണി​ലും ജോ​സേ​ട്ട​ൻ പ​ങ്കെ​ടു​ത്ത് സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യി​ട്ടു​ണ്ട്.

പ​ക്ഷെ, പ്രാ​യം കു​റെ ക​ട​ന്നു​പോ​യി​ല്ലേ. മു​ടി ക​റു​പ്പി​ച്ചാ​ലും പ്രാ​യം കു​റ​യി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു ഓ​ടി ഫി​നി​ഷ് ചെ​യ്ത​പ്പോ​ൾ കൂ​ടി നി​ന്ന​വ​രോ​ടു​ള്ള ജോ​സേ​ട്ട​ന്‍റെ ക​മ​ന്‍റ്.

ഓ​ട്ട​ത്തി​നാ​യി രാ​വി​ലെ ഏ​ഴ​ര​ക്ക് മൂ​ല​ങ്കോ​ട് ക്ഷേ​ത്ര ജം​ഗ്ഷ​നി​ലെ സ്റ്റാ​ർ​ട്ടിം​ഗ്‌ പോ​യി​ന്‍റി​ൽ കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മൊ​പ്പം നി​ൽ​ക്കു​മ്പോ​ൾ ഇ​ത്ര വ​ലി​യ പ്രാ​യ​കൂ​ടു​ത​ൽ പു​റ​ത്തു​കാ​ണി​ക്കാ​തെ ചു​റു​ചു​റു​ക്കൊ​ടെ​യാ​ണു നി​ന്ന​ത്.

മു​ടി​യെ​ല്ലാം ക​റു​ത്ത​തി​നാ​ൽ സ​ഹ​ഓ​ട്ട​ക്കാ​രും ചെ​റു​പ്പ​ക്കാ​ര​നാ​യി​ട്ടെ ജോ​സേ​ട്ട​നെ ക​ണ്ടു​ള്ളു. ദൂ​ര​വും വ​യ​സും ഒ​ന്നി​ക്കു​ന്ന 1077 ചെ​സ്റ്റ് ന​മ്പ​ർ വേ​ണ​മെ​ന്ന നി​ർ​ബ​ന്ധ​ത്തി​ൽ ജോ​സേ​ട്ട​നാ​യി ഈ ​ന​മ്പ​റും സം​ഘാ​ട​ക​ർ മാ​റ്റി​വ​ച്ചി​രു​ന്നു.

ഓ​ട്ടം​തു​ട​ങ്ങി നാ​ലും​അ​ഞ്ചും കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട​പ്പോ​ൾ പ​ല​രും വ​ഴി​യി​ൽ ത​ള​ർ​ന്നി​രി​ക്കാ​ൻ തു​ട​ങ്ങി.

പ​ക്ഷെ, ജോ​സേ​ട്ട​ൻ അ​തൊ​ന്നും മൈ​ൻ​ഡ് ചെ​യ്തി​ല്ല. ത​ന്‍റെ ല​ക്ഷ്യം മാ​ര​ത്തോ​ൺ ഫി​നി​ഷ് ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു.

എ​ന്നാ​ൽ ഓ​ട്ട​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​മാ​യ കു​റ​വാ​യ് ക​യ​റ്റം മ​റ്റു​ള്ള​വ​രെ​പ്പോ​ലെ ജോ​സേ​ട്ട​നേ​യും ത​ള​ർ​ത്തി. ഇ​തു ഓ​ട്ട​ത്തി​ന്‍റെ സ​മ​യം ദീ​ർ​ഘി​പ്പി​ക്കാ​നും കാ​ര​ണ​മാ​യി. 400 മീ​റ്റ​റോ​ളം ദൂ​രം കു​ത്ത​നെ​യു​ള്ള​താ​ണു കു​റ​വാ​യ് ക​യ​റ്റം.

തോ​ൽ​ക്കാ​ൻ മ​ന​സി​ല്ല എ​ന്ന് ദൃ​ഢ​നി​ശ്ച​യ​മു​ള്ള​തി​നാ​ൽ ക​യ​റ്റ​വും​ക​യ​റി പ​ന്നി​യ​ങ്ക​ര ശോ​ഭാ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ലെ ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലെ​ത്തി താ​ര​ക്കൂ​ട്ട​ങ്ങ​ളു​ടെ കൈ​യ​ടി​നേ​ടി. സ​മാ​പ​ന വേ​ദി​യി​ൽ ജോ​സേ​ട്ട​നെ പ്ര​ത്യേ​ക ആ​ദ​ര​വു​ക​ളും ന​ൽ​കു​ക​യു​ണ്ടാ​യി.

എ​ഴു​പ​ത്തി​യേ​ഴാം വ​യ​സി​ൽ ക​രാ​ട്ടെ​യി​ൽ ബ്ലാ​ക്ക് ബെ​ൽ​റ്റ് നേ​ടി ര​ണ്ടു​മാ​സം മു​മ്പ് ജോ​സേ​ട്ട​ൻ വാ​ർ​ത്ത​ക​ളി​ലും നി​റ​ഞ്ഞു നി​ന്നി​രു​ന്നു.