പാ​ത​യോ​ര കൈ​യേ​റ്റം;​ മം​ഗ​ലം​പാ​ല​ത്ത് മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു
Sunday, November 17, 2024 2:24 AM IST
വ​ട​ക്ക​ഞ്ചേ​രി: മി​നി പ​മ്പ എ​ന്ന​റി​യ​പ്പെ​ടു​ന്ന മം​ഗ​ലം​പാ​ലം ജം​ഗ്ഷ​നി​ൽ വ്യാ​പ​ക​മാ​യി കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ക്കു​ന്നു എ​ന്ന പ​രാ​തി​ക​ളി​ൽ നാ​ഷ​ണ​ൽ ഹൈവേ അ​ഥോ​റി​റ്റി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു.​ ഈ ഭൂ​മി നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ​താ​ണെ​ന്നും അ​തി​ക്ര​മി​ച്ചുക​ട​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നുമാ​ണ് ബോ​ർ​ഡു​ക​ളി​ലെ അ​റി​യി​പ്പ്. വാ​ള​യാ​ർ - വ​ട​ക്ക​ഞ്ചേ​രി എ​ക്സ്പ്ര​സ് വേ ​പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് ദേ​ശീ​യ‌പാ​ത​യോ​ര​ത്ത് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

മ​ണ്ഡ​ലമാ​സ​ക്കാ​ല​മാ​യ​തോ​ടെ ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളും മം​ഗ​ലം - ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യു​ടെ വ​ശ​ങ്ങ​ളും കൈ​യേ​റി നി​ര​വ​ധി ക​ട​ക​ൾ നി​റ​യു​ന്ന സ്ഥി​തി​യു​ണ്ട്.​ താ​ത്കാ​ലി​ക​മാ​യി ഉ​യ​രു​ന്ന ക​ട​ക​ൾ പി​ന്നീ​ട് സീ​സ​ൺ ക​ഴി​ഞ്ഞി​ട്ടും പൊ​ളി​ച്ചു​മാ​റ്റി​ല്ല. പാ​ത​യോ​ര​ങ്ങ​ൾ ബു​ക്ക് ചെ​യ്ത് വ​ലി​യ തു​ക​യ്ക്കു മ​റി​ച്ചുവി​ല്പ​ന​യും ഇ​വി​ടെ ന​ട​ക്കു​ന്ന​താ​യി പ​റ​യു​ന്നു.