കോയമ്പത്തൂർ: രാമനാഥപുരം രൂപതയുടെ 9 ാമത് ബൈബിൾ കൺവൻഷൻ 22, 23, 24 തിയതികളിൽ അൽവേർണിയ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ വചനപ്രഘോഷകൻ ഫാ. ഡിബിൻ ആലുവശേരി വിസിയും ടീമും നേതൃത്വം നൽകും.
22 ന് വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന എന്നിവക്കു ശേഷം രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട് ബൈബിൾ പ്രതിഷ്ഠ നടത്തി തിരിതെളിച്ച് ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് അനുഗ്രഹ പ്രഭാഷണം നടത്തും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചുമുതൽ 9 വരെയും ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയുമാണ് കൺവൻഷൻ.
ശനിയാഴ്ച മൂന്നുമുതൽ അഞ്ചുവരെ തമിഴ് ഭാഷയിൽ ശുശ്രൂഷ ഉണ്ടായിരിക്കും. സൗഖ്യ ശുശ്രൂഷ, കൗൺസിലിംഗ്, കുമ്പസാരം എന്നിവയുണ്ടാകും. സമർപ്പിതർക്കും കുട്ടികൾക്കും പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്. കൺവൻഷന്റെ നടത്തിപ്പിനായി വിവിധതലത്തിലുള്ള കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കുന്നു.
മോൺ. ജോസഫ് ആലപ്പാടൻ- ചെയർമാൻ, ഫാ. വർഗീസ് പുത്തനങ്ങാടി- ജനറൽ കൺവീനർ, ഫാ. ജയ്സൺ ചോതിരിക്കോട്ട്, ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ, ഫാ. ചാൾസ് ചിറമ്മേൽ- ജോയിന്റ് കണ്‍വീനർമാർ, റോമിയോ അലോഷ്യസ്- സെക്രട്ടറി, റോയി കല്ലറയ്ക്കൽ- കോ- ഓർഡിനേറ്റർ.
ബൈബിൾ കൺവൻഷന്റെ വിജയത്തിനായി മധ്യസ്ഥപ്രാർഥന, അഖണ്ഡ ജപമാല, ഇടവകകളിൽ കുർബാന, പ്രത്യേക മധ്യസ്ഥപ്രാർഥന, സന്യസ്തഭവനങ്ങളിലും കുടുംബ പ്രാർഥനകളിലും പ്രാർഥനകളും ഒരുക്കങ്ങളും നടത്തിവരുന്നു.