മം​ഗ​ലം പാ​ല​ത്ത് കൈ​യേ​റ്റ​ങ്ങ​ളും അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും പെ​രു​കു​ന്ന​താ​യി പ​രാ​തി
Saturday, November 16, 2024 4:39 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ണ്ഡ​ല മാ​സ​ക്കാ​ല​ത്തെ ക​ച്ച​വ​ടം ല​ക്ഷ്യം വ​ച്ച് മി​നി പ​മ്പ എ​ന്ന​റി​യ​പ്പെ​ടു​ന്ന മം​ഗ​ലം പാ​ല​ത്ത് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ കൈ​യേ​റ്റ​ങ്ങ​ളും അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ളും വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി.

ഇ​വി​ടെ പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള സ്റ്റെ​പ്പു​ക​ൾ അ​ട​ച്ചും ക​ച്ച​വ​ട​ത്തി​നാ​യി ഷെ​ഡു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​താ​യി ബി​ജെ​പി വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​തു​മൂ​ലം മം​ഗ​ലംപാ​ല​ത്ത് എ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ​ക്ക് പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങി കു​ളി​ക്കാ​നു​ള്ള വ​ഴി ഇ​ല്ലാ​താ​കും.

വ​ഴിഅ​ട​ച്ചു​ള്ള ക​ച്ച​വ​ടം നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നാ​ളെ രാ​വി​ലെ 10ന് ​പ്ര​ദേ​ശ​ത്തേ​ക്ക് പ്ര​തി​ഷേ​ധമാ​ർ​ച്ച് ന​ട​ത്തും. അ​ഡ്വ. ശ്രീ​രാ​ജ് വ​ള്ളി​യോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ പ്ര​സി​ഡ​ന്‍റ് പി.കെ. ഗു​രു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റോ​ഡ് കൈ​യേ​റി​യും ഇ​വി​ടെ വ്യാ​പ​ക​മാ​യി ക​ച്ച​വ​ടസ്ഥാ​പ​ന​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.