ദേ​ശീ​യപ​ക്ഷിദി​ന​ത്തിൽ പ്രകൃതിനടത്തം സം​ഘ​ടി​പ്പി​ച്ചു
Wednesday, November 13, 2024 5:45 AM IST
പാലക്കാട്: കേ​ര​ള വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ, നാ​ച്വറ​ൽ ഹി​സ്റ്റ​റി സൊ​സൈ​റ്റി ഓ​ഫ് പാ​ല​ക്കാ​ട്, ബ​യോ​ഡൈ​വേ​ഴ്സി​റ്റി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അ​ക​ത്തേത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ദേ​ശീ​യ പ​ക്ഷിദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ധോ​ണി മ​ല​യി​ലേ​ക്ക് പ്രകൃതിനടത്തം സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​യു​ടെ പ​ക്ഷിമ​നു​ഷ്യ​ൻ ആ​യ സ​ലീ​ം അ​ലി​യു​ടെ ജ​ന്മ​ദി​ന​മാ​ണ് ദേ​ശീ​യ പ​ക്ഷിദി​നം. പാ​ല​ക്കാ​ട്ടെ മുപ്പത്തിയഞ്ചോളം കോ​ളജ് വി​ദ്യാ​ർ​ഥിക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​യി​ൽ വ​നം-വ​ന്യ​ജീ​വി വ​കു​പ്പി​ലെ ഗൈ​ഡ് - വാ​ച്ച​ർ -ഗാ​ർ​ഡുമാ​ർ​ക്ക് പ​ക്ഷി​നി​രീക്ഷ​ണ​ത്തി​ന്‍റെ റി​ഫ്ര​ഷ​ർ സെ​ഷ​ൻ, കോ​ളജ് വി​ദ്യാ​ർ​ഥിക​ളും വ​നം വ​കു​പ്പു​മാ​യി ഇ​ന്‍റർ ആ​ക്ഷ​ൻ സെ​ഷ​ൻ എ​ന്നീ പ​രി​പാ​ടി​ക​ളും ന​ട​ന്നു. ല​തി​ക അ​നോ​ത്ത്, വി. പ്ര​വീ​ണ, ​അ​ഡ്വ.​ ലി​ജോ പ​ന​ങ്ങാ​ട​ൻ, അ​രു​ൺ ശി​വ​ശ​ങ്ക​ര​ൻ, വി​വേ​ക് വൈ​ദ്യ​നാ​ഥ​ൻ, പി.എസ്. അ​ജീ​ഷ്, സെ​യ്ദ് അ​ൻ​വ​ർ അ​ലി, ഡോ. വി. ​അ​നീ​ഷ, ​എ. പ്ര​ജീ​ഷ് ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.