ഭാ​ര​ത​പ്പു​ഴ​യോ​രം പാ​ർക്കിന്‍റെ നിർമാണം അവസാനഘട്ടത്തിൽ
Thursday, November 14, 2024 4:25 AM IST
ഷൊർ​ണൂ​ർ: ഭാ​ര​ത​പ്പു​ഴ​യോ​രം പാ​ർ​ക്ക് നി​ർ​മാണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. ഒ​രു മാ​സ​ത്തി​ന​കം പാ​ർ​ക്ക് തു​റ​ന്നുകൊ​ടു​ക്കും. ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

പ​ഴ​യ​ക​ട​വ് പാ​ത​യ്ക്കും ഭാ​ര​ത​പ്പു​ഴ​യ്‌​ക്ക് കു​റു​കെ​യു​ള്ള പ​ട്ടാ​മ്പി​പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​മു​ള്ള പു​റ​മ്പോ​ക്ക് ഭൂ​മി​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് കാ​ൽ​കിലോ​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​പ​ണി ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

പ്ര​വേ​ശ​ന​ക​വാ​ടം, ഇ​രു​ഭാ​ഗ​ത്തും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ, പു​ഴ കാ​ണാ​വു​ന്ന വി​ധ​ത്തി​ൽ പു​ഴ​യോ​ര​ഭി​ത്തി​യി​ൽ കൈ​വ​രി​ക​ൾ, 240 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ന​ട​പ്പാ​ത എ​ന്നി​വ​യെ​ല്ലാം നി​ർ​മി​ച്ചു​ക​ഴി​ഞ്ഞു. മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ എംഎ​ൽഎയു​ടെ പ്രാ​ദേ​ശി​ക​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള 90 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ആ​ദ്യ​ഘ​ട്ട​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി​ക്ക് എംഎ​ൽഎ ഫ​ണ്ടി​ൽ​നി​ന്ന് 50 ല​ക്ഷം രൂ​പ​കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​രി​പ്പി​ട​ങ്ങ​ൾ, തു​റ​ന്ന ജിം​നേ​ഷ്യം, കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നും വി​നോ​ദ​ത്തി​നു​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ഓ​പ്പ​ൺ തീ​യറ്റ​ർ, വാ​യ​ന​യ്ക്കു​ള്ള സൗ​ക​ര്യം, വാ​ട്ട​ർ ഫൗ​ണ്ടേ​ൻ തു​ട​ങ്ങി​യ​വ​യാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

താ​ലൂ​ക്കാ​സ്ഥാ​ന​മാ​യ പ​ട്ടാ​മ്പി​യി​ലോ പ​രി​സ​ര​ത്തോ ജ​ന​ങ്ങ​ൾ​ക്ക് ഒ​ഴി​വു​സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ പൊ​തു​യി​ട​മി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ​നി​ന്നാ​ണ് നി​ള​യോ​ര​ത്ത് പാ​ർ​ക്കെ​ന്ന ആ​ശ​യം ഉ​ട​ലെ​ടു​ത്ത​ത്.

ആ​ദ്യ​പ​ടി​യാ​യി കൈ​യേ​റ്റ​മൊ​ഴി​പ്പി​ച്ച് സ്ഥ​ലം ക​ണ്ടെ​ത്തി. പ​ട്ടാ​മ്പി​യു​ടെ പ്ര​ദേ​ശി​ക വി​നോ​ദ​സ​ഞ്ചാ​ര​പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ട്ടാ​മ്പി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള സെ​ൻ​ട്ര​ൽ ഓ​ർ​ച്ചാ​ഡി​നെ ഫാം​ടൂ​റി​സ​ത്തി​ന്‌ പാ​ക​പ്പെ​ടു​ത്തി​യും ഫാം ​സ്കൂ​ൾ എ​ന്ന നൂ​ത​ന ആ​ശ​യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യും ന​വീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ എം.​എ​ൽ.​എ., ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഒ. ​ല​ക്ഷ്മി​ക്കു​ട്ടി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം​സ​ന്ദ​ർ​ശി​ച്ചു.