വ​ട​ക്ക​ഞ്ചേ​രി​യി​ലെ "മി​നി​ പ​മ്പ' ഒ​രു​ങ്ങി
Thursday, November 14, 2024 4:25 AM IST
വ​ട​ക്ക​ഞ്ചേ​രി: വൃ​ശ്ചി​കമാ​സ​മാ​കു​ന്നു. ഇ​നി വ്ര​ത​ശു​ദ്ധി​യു​ടെ നാ​ളു​ക​ളി​ൽ മി​നി​ പ​മ്പ എ​ന്ന​റി​യ​പ്പെ​ടു​ന്ന മം​ഗ​ലം​പാ​ല​ത്ത് തീ​ർ​ഥാ​ട​ക​രു​ടെ പ്ര​വാ​ഹ​മാ​കും.

മ​ക​ര​മാ​സ​ത്തി​ലെ ​ജ്യോ​തി​വ​രെ ര​ണ്ട​ര മാ​സ​ക്കാ​ലം തീ​ർ​ഥാ​ട​ക​രെ​ക്കൊണ്ടു​ നി​റ​യും മം​ഗ​ലം​പാ​ല​വും പ​രി​സ​ര​വും. മം​ഗ​ലം​പു​ഴ​യും തീ​ർ​ഥാ​ട​ക​ർ ഇ​ഷ്ട​പ്പെ​ടുന്ന നേ​ന്ത്ര​ക്കാ​യ ചി​പ്സി​ന്‍റെ വി​പ​ണി​യു​മാ​ണ് മം​ഗ​ലം​പാ​ലം തീ​ർ​ഥാ​ട​ക​രു​ടെ ഇ​ട​ത്താ​വ​ള​മാ​യി മാ​റ്റു​ന്ന​ത്.

ക​ട​ക​ളു​ടെ മി​നു​ക്കു​പ​ണി​ക​ളും പെ​യി​ന്‍റിം​ഗ്, ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​മാ​യി തീ​ർ​ഥാ​ട​ക​രെ ആ​ക​ർ​ഷി​ക്കാ​നു​ള​ള തി​ര​ക്കി​ട്ട ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. പ​ണി​ക​ൾ​ക്കാ​യി ക​ട​ക​ളെ​ല്ലാം ടാ​ർ​പോ​ളി​ൻകൊ​ണ്ട് മൂ​ടി​വ​ച്ച് ഉ​ള്ളി​ൽ ധൃ​തി​പി​ടി​ച്ച വ​ർ​ക്കു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യോ​ര​ത്തും തൃ​ശൂ​ർ- പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്തു​മാ​യി മം​ഗ​ലം​പാ​ലം ജം​ഗ്ഷ​നി​ൽ മാ​ത്രം അ​മ്പ​തി​ലേ​റെ ചി​പ്സ് ക​ട​ക​ളു​ണ്ട്. ഹോ​ട്ട​ലു​ക​ളും മ​റ്റു​ ക​ട​ക​ളും വേ​റെ. സീ​സ​ൺ​ക​ട​ക​ളും ഇ​വി​ടെ നി​റ​യും. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക​യ​ർ​കെ​ട്ടി​തി​രി​ച്ചും ക​മ്പു​ക​ൾ​നാ​ട്ടി​യും ബു​ക്കിം​ഗ് ത​കൃ​തി​യാ​ണ്. പാ​ത​യോ​ര കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി നേ​രത്തേ ത​ന്നെ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് ക​ച്ച​വ​ടം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഈ​വ​ർ​ഷം വ​ലി​യ പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നു ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. ന​ല്ല സീ​സ​ൺ​വ​ർ​ഷ​ങ്ങ​ളി​ൽ ഒ​രു​ ക​ട​യി​ൽ​ത​ന്നെ പ്ര​തി​ദി​നം ല​ക്ഷ​ങ്ങ​ളു​ടെ ക​ച്ച​വ​ടം ന​ട​ക്കും.

ചി​പ്സി​ന്‍റെ വി​ല്പ​നത​ന്നെ​യാ​ണ് ഇ​തി​ൽ കൂ​ടു​ത​ൽ. ഹ​ലു​വ​യും തീ​ർ​ഥാ​ട​ക​രു​ടെ ഇ​ഷ്ട​യി​ന​മാ​ണ്.

പാ​ർ​ക്കിം​ഗി​നും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടെ​ങ്കി​ൽ അ​ത്ത​രം ക​ട​ക​ളി​ൽ ക​ച്ച​വ​ടം ഇ​ര​ട്ടി​യാ​കും. തീ​ർ​ഥാ​ട​ക​രു​ടെ ഒ​രു​ ബ​സ് ക​ട​യ്ക്കു​മു​ന്നി​ൽ നി​ന്നാ​ൽ ചു​രു​ങ്ങി​യ​ത് ഇ​രു​ന്നൂ​റു കി​ലോ​യെ​ങ്കി​ലും ചി​പ്സ് ചെ​ല​വാ​കും. ചി​പ്സ് ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി നാ​ട​ൻ നേ​ന്ത്ര​ക്കാ​യ​യ്ക്കൊ​പ്പം വ​യ​നാ​ട്ടി​ൽനി​ന്നും ലോ​ഡു​ക​ണ​ക്കി​നു നേ​ന്ത്ര​ക്കാ​യ​യു​ടെ വ​ര​വു​ണ്ട്.

ത​മി​ഴ്നാ​ട് കാ​യ​യും എ​ത്തും. വെ​ളി​ച്ചെ​ണ്ണ​യു​ടെ ഉ​യ​ർ​ന്ന വി​ല ചി​പ്സ് വി​ല​യും കൂ​ട്ടും. 24 മ​ണി​ക്കൂ​റും ഇ​നി ഇ​വി​ടത്തെ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

ഷി​ഫ്റ്റ് ക്ര​മ​ത്തി​ലാ​ണ് ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി.​പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പം ഉ​ൾ​പ്പെ​ടെ പു​തി​യ ചി​പ്സ് ക​ട​ക​ൾ നി​ര​വ​ധി വ​ന്നെ​ങ്കി​ലും അ​യ​ൽസം​സ്ഥാ​ന തീ​ർ​ഥാ​ട​ക​ർ മം​ഗ​ലം പാ​ല​ത്ത് എ​ത്തി​യാ​ണ് നാ​ട്ടി​ലേ​ക്കു​ള്ള ചി​പ്സ് വാ​ങ്ങി​മ​ട​ങ്ങു​ക.​

ചി​പ്സി​നു​ള്ള വി​ലക്കുറ​വും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ബ​ന്ധ​ങ്ങ​ളു​മാ​ണ് വി​പ​ണി സ​ജീ​വ​മാ​ക്കു​ന്ന​ത്.

ആറു പതിറ്റാണ്ടിന്‍റെ
ചി​പ്സ് പെ​രു​മ
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം പാ​ല​ത്തെ ചി​പ്സ് പെ​രു​മ​യ്ക്ക് ആ​റു​പ​തി​റ്റാ​ണ്ടി​ന​പ്പു​റം പെ​രു​മ​യു​ണ്ട്.

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലാ​ണ് ചി​പ്സി​ന്‍റെ ആ​ദ്യ ക​ട തു​ട​ങ്ങി​യ​തെ​ന്നാ​ണു പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്. അ​ന്ന​ത്തെ കാ​ല​ത്ത് പ​ഞ്ചാ​യ​ത്ത് റോ​ഡു​പോ​ലെ ന​ന്നേ വീ​തികു​റ​ഞ്ഞ ഒ​റ്റ​വ​രി​പ്പാ​ത​യാ​യി​രു​ന്നു തൃ​ശൂ​ർ- പാ​ല​ക്കാ​ട് പാ​ത. മം​ഗ​ലം​പാ​ല​ത്താ​യി​രു​ന്നു ചെ​ക്ക്പോ​സ്റ്റ്. ഈ​യ​ടു​ത്ത​കാ​ലം വ​രെ അ​തി​ന്‍റെ ചെ​റി​യൊ​രു കെ​ട്ടി​ട​വും മം​ഗ​ലം​പാ​ല​ത്തു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഹൈ​വേ വ​ന്നു.

റോ​ഡി​നു വീ​തി​കൂ​ടി. ചെ​ക്ക്പോ​സ്റ്റ് വാ​ള​യാ​റി​ലേ​ക്കു​മാ​റ്റി. പ​ക്ഷേ, മം​ഗ​ലം​പാ​ല​ത്തെ ചി​പ്സ് പെ​രു​മ​യ്ക്ക് ഇ​ന്നും സ​ൽ​പ്പേ​രു​ണ്ട്. ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും മം​ഗ​ലം പാ​ലം ജം​ഗ്ഷ​നി​ൽ റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത് ഇ​ത്ത​വ​ണ തീ​ർ​ഥാ​ട​ക​രെ വ​ല​യ്ക്കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ന​ല്ല വെ​യി​ൽ ല​ഭി​ച്ചി​ട്ടും വ​ലി​യ കു​ഴി​ക​ൾ അ​ടയ്​ക്കാ​ൻപോ​ലും പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നു ക​ച്ച​വ​ട​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ൽ ത​ള്ളി​യ ക്വാ​റി​വേ​സ്റ്റ് ഇ​പ്പോ​ൾ പ്ര​ദേ​ശ​മാ​കെ പൊ​ടിനി​റ​യാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. മ​ണ്ഡ​ലമാ​സ​ക്കാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​രു​ക്കാ​തി​രു​ന്ന​ത് തീ​ർ​ഥാ​ട​ക​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും.

തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും പ്ര​ദേ​ശം മ​ലി​ന​മാ​ക്കു​മെ​ന്നു ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.