പാലക്കാട്: പ്രവാസികൾക്കു സംസ്ഥാനവികസനത്തിൽ പ്രധാന പങ്കുവഹിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നു കേരള കോൺഗ്രസ്- എം ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ. പ്രവാസി കേരള കോൺഗ്രസ്- എം സംസ്ഥാന കമ്മിറ്റി യോഗം പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികൾക്കു കേരളത്തിൽ സംരംഭം തുടങ്ങുവാനും നിക്ഷേപിക്കുവാനും ഇടതുസർക്കാർ അനുകൂല നിലപാടുകളാണെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി കേരള കോൺഗ്രസ്- എം സംസ്ഥാന പ്രസിഡന്റ് തങ്കച്ചൻ പൊന്മാങ്കൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി
രാജീവ് വഞ്ചിപ്പാലം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മധു ദണ്ഡപാണി, എബ്രഹാം തോമസ്, കോട്ടയം ജില്ലാ പ്രസിഡന്റ് ജോണി എബ്രഹാം , കോഴിക്കോട് ജില്ലാ പ്രസിഡന്റ് പൃഥ്വിരാജ്, പത്തനംതിട്ട ജില്ലാ സെക്രട്ടറി ടിബു പുരക്കൽ, പാലക്കാട് ജില്ലാ പ്രസിഡന്റ് എം. കലാധരൻ, സ്റ്റിയറിംഗ് കമ്മിറ്റിഅംഗം ബാബുരാജ്, കേരള കോൺഗ്രസ്- എം നേതാക്കളായ തോമസ് ജോൺ കാരുവള്ളി, പി.എം. ഉണ്ണികൃഷ്ണൻ, അഡ്വ. ടൈറ്റസ് ജോസഫ്, സന്തോഷ് അറക്കൽ, അലക്സ് തോമസ്, സാജൻ ധോണി, റിനി രാജ് മാസ്റ്റർ, ജോയ് പൊട്ടാശ്ശേരി, ആർ. സുരേഷ്, എൽ. കൃഷ്ണമോഹൻ, ബിജു പുഴക്കൽ, രാജേന്ദ്രൻ കല്ലേപ്പള്ളി, കെ. രാമചന്ദ്രൻ, ജോഷ്വ രാജു എന്നിവർ പ്രസംഗിച്ചു.