പോ​ക്സോ കേ​സ് പ്ര​തി​ക്ക് മൂ​ന്നുവർ​ഷം ത​ട​വും പി​ഴ​യും
Thursday, November 14, 2024 4:25 AM IST
ആ​ല​ത്തൂ​ർ: പോ​ക്സോ കേ​സ് പ്ര​തി​ക്ക് മൂ​ന്നുവ​ർ​ഷ​വും ഒ​രു മാ​സ​വും ത​ട​വും 50,500 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ക​ണ്ണ​മ്പ്ര പു​ഞ്ച​യി​ൽ വീ​ട്ടി​ൽ ര​തീ​ഷി (രാ​ജു- 41) നെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

13 വ​യ​സ് പ്രാ​യ​മു​ള്ള അ​തി​ജീ​വി​ത​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഇ​യാ​ൾ പി​ഴ അ​ട​യ്ക്കാ​ത്തപ​ക്ഷം ആ​റുമാ​സം അ​ധി​കത​ട​വ് അ​നു​ഭ​വി​ക്ക​ണം.

പി​ഴത്തുക​യു​ടെ 50 ശതമാനം അ​തി​ജീ​വി​ത​യ്ക്കു ന​ൽ​കാ​നും ഉ​ത്ത​ര​വാ​യി. ആ​ല​ത്തൂ​ർ പോ​ക്സോ കോ​ട​തി ജ​ഡ്ജ് സ​ന്തോ​ഷ്‌ കെ. വേ​ണു ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2022 മേ​യ് എ​ട്ടി​നു പ്ര​തി ന​ട​ത്തു​ന്ന ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ പോ​യ അ​തി​ജീ​വി​ത​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി എ​ന്നാ​ണ് പ്രോ​സിക്യൂ​ഷ​ൻ വാ​ദം.

വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്ഐ ​ടി.​ഒ. ജ​യ്സ​ൺ, എഎ​സ് ഐ ​അ​ന​ന്ത​കൃ​ഷ്ണ​ൻ, സി​പി​ഒ നി​ഷമോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി അ​ഡ്വ. ടി.​എ​സ്. ബി​ന്ദു നാ​യ​ർ ഹാ​ജ​രാ​യി.