വ്യവ​സാ​യ നി​ക്ഷേ​പ സൗ​ഹൃ​ദ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​തി​ൽ അ​ഭി​മാ​നം: മ​ന്ത്രി
Monday, September 9, 2024 1:35 AM IST
മേ​ലൂ​ർ: വ്യ​വ​സാ​യ നി​ക്ഷേ​പ സൗ​ ഹൃ​ദ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​ രാ​ജീ​വ്. ക​ഴി​ഞ്ഞത​വ​ണ ന​ട​ത്തി​യ വ്യ​വ​സാ​യ സൗ​ഹൃ​ദ റാ​ങ്കിം​ഗി​ൽ 28 - ൽ ​നി​ന്നും കേ​ര​ളം 15-ാം സ്ഥാ​ ന​ത്തേ​ക്ക് ഉ​യ​രു​ക​യും ഇ​പ്പോ​ൾ ഒ​ന്നാം നി​ര​യി​ലെ​ത്തി​യ​ത് സം​സ്ഥാ​നം സ്വീ​ക​രി​ച്ച കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മേ​ലൂ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണസം​ഘം നിറ്റ ജ​ലാ​റ്റി​ൻ ഇ​ന്ത്യാ ലി​മി​റ്റ​ഡി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന 10 ക​റ​വ പ​ശു​ക്ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചുസം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്ഷീ​ര​മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും 10 വ​ർ​ഷംകൊ​ണ്ട് മേ​ലൂ​ർ ക്ഷീ​രോ​ല്പാ​ദ​ക സം​ഘം ആ​ർ​ജി​ച്ച നേ​ട്ട​ങ്ങ​ളെ​യും കാ​ഴ്ച​വ​ച്ച മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മ​ന്ത്രി പ്ര​ശം​സി​ച്ചു.

സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം എ​ൽഎ അ​ധ്യ​ക്ഷ​നാ​യി. കെസി എംഎംഎ​ഫ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. സൗ​ജ​ന്യ കാ​ലി​ത്തീ​റ്റ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം കേ​ര​ള ഫീ​ഡ്സ് ചെ​യ​ർ​മാ​ൻ കെ. ​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. മേ​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​രണ ബാ​ങ്ക് പ്ര​സി​ഡന്‍റ് ഇ.​കെ.​ കൃ​ഷ്ണ​ൻ പ​ലി​ശ​ര​ഹി​ത വാ​യ്പാവി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ൻ.​ വീ​ണ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കുസ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി.

നീ​റ്റ ജ​ലാ​റ്റി​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ്ര​വീ​ൺ വെ​ങ്കി​ട്ട​ര​മ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എം.​എ​സ്. സു​നി​ത, ക്ഷീ​രോ​ല്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് വി.​ഡി. ​തോ​മ​സ്, ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ, വ​ന​ജ ദി​വാ​ക​ര​ൻ, പോ​ളി പു​ളി​ക്ക​ൻ, സ​തി ബാ​ബു, പി.​എ. സാ​ബു, പി.​എ​ഫ്. സെ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.