ഖാ​ദി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം ആ​രം​ഭി​ച്ചു
Wednesday, September 11, 2024 12:07 AM IST
തൃ​ശൂ​ർ: 14 മാ​സ​ത്തെ ശ​ന്പ​ള​ക്കു​ടി​ശി​ക​യും ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സും ന​ല്കാ​ത്ത സ​ർ​ക്കാ​ർ​ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഖാ​ദി വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് തൃ​ശൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​നു​മു​ന്പി​ൽ അ​നി​ശ്ചി​ത​കാ​ല​സ​മ​രം ആ​രം​ഭി​ച്ചു.

സ​മ​ര​ത്തെ​തു​ട​ർ​ന്നു കു​ടി​ശി​ക​യും അ​ല​വ​ൻ​സും ന​ല്കാ​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​ക്കാ​ല​ത്തു സ​മ​ര​ത്തി​നി​റ​ങ്ങേ​ണ്ടി​വ​ന്ന​ത്. എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ​ർ​ക്കാ​ർ​ജീ​വ​ന​ക്കാ​ർ​ക്കും ബോ​ണ​സും അ​ല​വ​ൻ​സും അ​ഡ്വാ​ൻ​സും ന​ല്കി​യി​ട്ടു​പോ​ലും ഖാ​ദി​ത്തൊ​ഴി​ലാ​ളി​ക​ളോ​ടു കാ​ട്ടു​ന്ന​തു ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണെ​ന്നു യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് കെ. ​അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പെ​രു​ന്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ബി. ജ​യ​പ്ര​കാ​ശ്, ഡി​സി​സി സെ​ക്ര​ട്ട​റി ക​ല്ലൂ​ർ ബാ​ബു, എം.​പി. വ​ത്സ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി.​കെ. ച​ന്ദ്ര​മ​തി, എ​ൻ.​എ​ൻ. രാ​ധ, എം. ​ശാ​ലി​നി, സി.​കെ. ല​ളി​ത, സി.​വി. ലി​ല്ലി, ഗി​രി​ജ​ലാ​ൽ, കെ. ​ര​ജ​നി, സി.​കെ. മ​ണി എ​ന്നി​വ​ർ സ​മ​ര​ത്തി​നു നേ​തൃ​ത്വ ന​ല്കി.