ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ഐ​ടി സ്കി​ല്ലിം​ഗ് ട്രെ​യി​നിം​ഗ് ആ​രം​ഭി​ച്ചു
Wednesday, September 11, 2024 1:46 AM IST
ചാ​ല​ക്കു​ടി: എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക​സേ​വ​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദയ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ല​സ് ടു, ​ഡി​പ്ലോ​മ, ഡി​ഗ്രി ഉ​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഐ​ടി സ്കി​ല്ലിം​ഗ് ആ​രം​ഭി​ച്ചു. എ​ഫ്സി​സി അ​ൽ​വേ​ർ​ണി​യ പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ശാ​ന്തി​ഭ​വ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ 10 കു​ട്ടി​ക​ൾ ഈ ​ട്രെ​യി​നിം​ഗ് പൂ​ർ​ത്തി​യാ​ക്കി.

ഫാ. ​ജോ​സ​ഫ് കൊ​ളു​ത്തു​വെ​ള്ളി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ലാ​പ്ടോ​പ്പ് ന​ൽ​കി​ക്കൊ​ണ്ട് സെ​ക്ക​ൻ​ഡ് ബാ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​വി​ൻഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​ല്ലി മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​വാ​ർ​ഡ് ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​സി​നു പോ​ൾ, ശാ​ന്തി​ഭ​വ​നി​ൽ ത​യ്യ​ൽപ​രി​ശീ​ല​ന​വും ഹാ​ൻ​ഡ് എം​ബ്രോ​യ്ഡ​റി​യും പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി. എ​സ്എ​ച്ച് കോ​ള​ജ് പ്ര​ഫ​സ​ർ ലി​ബി​ൻ ഫ്രാ​ൻ​സി​സ്, സെ​ലി​ൻ പോ​ൾ, സി​സ്റ്റ​ർ ട്രീ​സ ബാ​സ്റ്റി​ൻ, ശാ​ന്തി​ഭ​വ​ൻ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ക്രി​സ്റ്റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.