മ​ലി​ന​മാ​യ ഇ​റ​ച്ചി വി​ല്പ​ന ന​ട​ത്തി​യ ക​ട വീ​ണ്ടും തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ജ​ന​കീ​യ കൂ​ട്ടാ​യ്മ
Wednesday, September 11, 2024 1:46 AM IST
കോ​ല​ഴി: മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ട​ക​ര​മാ​കു​ന്ന വി​ധ​ത്തി​ൽ കു​റ്റൂ​ർ സെ​ന്‍റ​റി​ൽ മ​ലി​ന​മാ​യ ഇ​റ​ച്ചി ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ​തി​നു കോ​ല​ഴി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച്ച ഇ​റ​ച്ചി​ക്ക​ട വീ​ണ്ടും തു​റ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ​സ​മി​തി പ്ര​തി​ഷേ​ധ ജ​ന​കീ​യ​ കൂ​ട്ടാ​യ്മ ന​ട​ത്തി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഡേ​വി​സ് ക​ണ്ണ​നാ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ല​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഡി. വി​കാ​സ് രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ക​സ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി.​ആ​ർ. സോ​മ​സു​ന്ദ​ര​ൻ, പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ശാ​ന്ത് ഡി. ​ചി​റ്റി​ല​പ്പി​ള്ളി, കു​റ്റൂ​ർ ഗ​വ. എ​ൽ​ പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ. പോ​ൾ​സ​ൺ, വ്യാ​പാ​രി​വ്യ​വ​സാ​യി​സ​മി​തി കു​റ്റൂ​ർ യൂ​ണി​ റ്റ് സെ​ക്ര​ട്ട​റി സി.​എം. ഷാ​ജി, മെ​ന്പ​ർ പ്ര​കാ​ശ് ചി​റ്റി​ല​പ്പി​ള്ളി, നെ​യ്ത​ല​ക്കാ​വ് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി സെ​ക്ര​ട്ട​റി എ​ന്‌.​ആ​ർ. ര​ജീ​ഷ്, കേ​ര​ള​ക​ർ​ഷ​ക​സം​ഘം മേ​ഖ​ലാ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.