ഗ​ണേ​ശവി​ഗ്ര​ഹ​ങ്ങ​ൾ ക​ട​ലി​ല​ലി​ഞ്ഞു
Sunday, September 8, 2024 6:40 AM IST
ചാ​വ​ക്കാ​ട്: ഗ​ണേ​ശ​സ്തു​തി​ക​ളു​യ​ര്‍​ത്തി​യ ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഗ​ണേ​ശവി​ഗ്ര​ഹ​ങ്ങ​ൾ ക​ട​ലി​ല​ലി​ഞ്ഞു.

ഇ​ന്ന​ലെ ഗു​രു​വാ​യൂ​രി​ൽനി​ന്നാ​രം​ഭി​ച്ച ഗ​ണേ​ശോ​ത്സ​വ ഘോ​ഷ​യാ​ത്ര​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​രം​ഭി​ച്ച ഗ​ണേ​ശ​വി​ഗ്ര​ഹ പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ ചാ​വ​ക്കാ​ടു​വ​ച്ച് സം​ഗ​മി​ച്ച് ദ്വാ​ര​ക​തീ​ര​ത്തേ​ക്കു​പോ​യി. ചെ​റു​തും വ​ലു​തു​മാ​യ മു​ന്നൂ​റി​ല്‍​പ്പ​രം ഗ​ണേ​ശ​വി​ഗ്ര​ഹ​ങ്ങ​ള്‍ ചാ​വ​ക്കാ​ട് ദ്വാ​ര​ക വി​നാ​യ​ക​തീ​ര​ത്ത് ക​ട​ലി​ല്‍ നി​മ​ജ്ജ​നം ചെ​യ്തു. കേ​ര​ള ക്ഷേ​ത്ര​സം​ര​ക്ഷ​ണ​സ​മി​തി​യാ​ണ് ഗ​ണേ​ശോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ​മാ​പ​ന​സ​മ്മേ​ള​നം സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ഗോ​കു​ലം ഗോ​പാ​ല​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ഡ്വ.​കെ.​എ​സ്. പ​വി​ത്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ധ​ര്‍​മ​ജാ​ഗ​ര​ണ പ്ര​മു​ഖ് വി.​കെ. വി​ശ്വ​നാ​ഥ​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​ആ​ര്‍. മു​കു​ന്ദ​രാ​ജ, പി. ​വ​ത്സ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.