മ​നു​ഷ്യ - വ​ന്യ​ജീ​വി സം​ഘ​ർ​ഷം: ജാ​ഗ്ര​താ​സ​മി​തി രൂ​പീ​ക​രി​ക്കും
Wednesday, September 11, 2024 1:46 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ലെ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വി​വി​ധ വ​കു​പ്പു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ യോ​ഗം​വി​ളി​ച്ചു.

തൃ​ശൂ​ർ, ചാ​ല​ക്കു​ടി, വാ​ഴ​ച്ചാ​ൽ മേ​ഖ​ല​യി​ലെ മ​നു​ഷ്യ - വ​ന്യ​ജീ​വി സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ച​ർ​ച്ച​ചെ​യ്തു. വ​ന​ത്തോ​ടു​ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ജാ​ഗ്ര​താ​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നു യോ​ഗം നി​ർ​ദേ​ശി​ച്ചു. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ചു​ള്ള അ​ലേ​ർ​ട്ട് നോ​ട്ടി​ഫി​ക്കേ​ഷ​ൻ സി​സ്റ്റ​ത്തി​ന്‍റെ സാ​ധ്യ​ത​യും യോ​ഗം ച​ർ​ച്ച ചെ​യ്തു.

കൃ​ഷി​വ​കു​പ്പി​ൽ​നി​ന്നും ആ​ർ​കെ​വി​വൈ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ളി​ലെ കൃ​ഷി​മേ​ഖ​ല​യി​ലെ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സോ​ളാ​ർ ഫെ​ൻ​സിം​ഗ് ഒ​രു​ക്കു​ന്ന​തി​നാ​യി 153.3 ല​ക്ഷം രൂ​പ ഒ​ന്നാം​ഘ​ട്ട​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു വ​നം വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​കി.

വ​നം​വ​കു​പ്പി​നോ​ടൊ​പ്പം ത​ദ്ദേ​ശ​ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ജ​ന​കീ​യ​സ​മി​തി രൂ​പീ​ക​രി​ച്ച് സോ​ളാ​ർ ഫെ​ൻ​സിം​ഗി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

ക​ള​ക്ട​റേ​റ്റ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ്, എ​ഡി​എം ടി. ​മു​ര​ളി, ഡി​എ​ഫ്ഒ​മാ​രാ​യ എം. ​വെ​ങ്കി​ടേ​ശ്വ​ര​ൻ, ആ​ർ. ല​ക്ഷ്മി, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.