വ്യാ​പാ​രി​ക​ളു​ടെ ന​ഷ്ടം നി​ക​ത്ത​ണം; സു​രേ​ഷ് ഗോ​പി​ക്ക് പ​രാ​തിന​ൽ​കി
Sunday, September 8, 2024 6:40 AM IST
വ​ട​ക്കാ​ഞ്ചേ​രി: പ്ര​ള​യ​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ട​ത്തിനു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വ​ട​ക്കാ​ഞ്ചേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി​ന​ൽ​കി. ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് സം​ഭ​വി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് നേ​താ​ക്ക​ളാ​യ അ​ജി​ത് മ​ല്ല​യ്യ, പി.​എ​ൻ. ഗോ​കു​ല​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി​ന​ൽ​കി​യ​ത്.