ദേവാലയങ്ങളിൽ തിരുനാൾ
Tuesday, September 10, 2024 1:46 AM IST
ക​ണ്ട​ശാം​ക​ട​വ് സെ​ന്‍റ് മേ​രീ​സ്

ക​ണ്ട​ശാം​ക​ട​വ്: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യസ്ഥ​യാ​യ​ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​നത്തിരു​നാ​ൾ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ന​ട​ന്ന കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ഫാ.​ ജോ​സ് ചാ​ല​യ്ക്ക​ൽ കാ​ർ​മിക​നാ​യി, ല​ദീ​ഞ്ഞ്, നൊ​വേ​ന രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വെ​ക്ക​ൽ എ​ന്നി​വ​യു​ണ്ടാ​യി.​വൈ​കീ​ട്ട് ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കുർബാന യ്ക്ക് ഫാ. ​സ്റ്റാ​ഴ്സ​ൺ ക​ള്ളി​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​ഫ്രീ​ജോ പാ​റ​യ്ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ല​ദീ​ഞ്ഞ്, നോ​വേ​ന, രൂ​പം എ​ഴു​ന്നു​ള്ളി​ച്ചു​വ​യ്ക്ക​ൽ, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, ഊ​ട്ടു നേ​ർ​ച്ച എ​ന്നി​വ​യു​ണ്ടാ​യി. വി​കാ​രി ഫാ.​ ജോ​സ് ചാ​ല​ക്ക​ൽ, അ​സി.​ വി​കാ​രി ഫാ. ​നി​ധിൻ പൊ​ന്നാ​രി, സാ​ബു മാ​ളി​യേ​ക്ക​ൽ, ആ​ന്‍റ​ണി വ​ട​ക്കേ​ത്ത​ല, ടി.​എ​ൽ. ജോ​സ​ഫ്, വി​ൻ​സെ​ന്‍റ് പ​ള്ളി​ക്കു​ന്ന​ത്ത്, അ​രു​ൺ ആ​ന്‍റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​രി​മ്പൂ​ർ വേ​ളാ​ങ്ക​ണ്ണിമാ​താ​
ക​പ്പേ​ള​യി​ൽ

അ​രി​മ്പൂ​ർ: എ​റ​വ് സെ​ന്‍റ് തെ​രേ​സാ​സ് ക​പ്പ​ൽ പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള പ​രി​ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ജ​പ​മാ​ല, ല​ദീ​ഞ്ഞ്, വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ് , സ്നേ​ഹവി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​റോ​യ് ജോ​സ​ഫ് വ​ട​ക്ക​ൻ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജി​യോ വേ​ലൂ​ക്കാ​ര​ൻ സ​ഹ​കാ​ർ​മി​ക​നാ​യി.