പ​നി: ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്
Sunday, July 7, 2024 11:22 PM IST
തൊ​ടു​പു​ഴ: ഡെ​ങ്കി​പ്പ​നി​ക്ക് പു​റ​മേ എ​ച്ച്1 എ​ൻ1, എ​ലി​പ്പ​നി എ​ന്നി​വ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ഉ​ട​ൻത​ന്നെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ടു​ത്ത പ​നി, ത​ല​വേ​ദ​ന, ന​ടു​വേ​ദ​ന, ക​ണ്ണി​നു​ള്ളി​ൽ വേ​ദ​ന എ​ന്നി​വ​യാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ. എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ൾ പ​നി​യോ​ടൊ​പ്പം ന​ടു​വേ​ദ​ന, കാ​ലി​ലെ പേ​ശി​ക​ളി​ൽ വേ​ദ​ന, ക​ണ്ണി​ന് മ​ഞ്ഞ നി​റം എ​ന്നി​വ​യാ​ണ്.

കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ലും ഓ​ട​ക​ളി​ലും ഇ​റ​ങ്ങി ജോ​ലി ചെ​യ്യു​ന്ന​വ​ർ, മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​വ​ർ, കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ശു​ചീ​ക​ര​ണത്തൊ​ഴി​ലാ​ളി​ക​ൾ, കൃ​ഷി​പ്പ​ണി​ക്കാ​ർ, ക്ഷീ​രക​ർ​ഷ​ക​ർ എ​ന്നി​വ​ർ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്സി സൈ​ക്ലി​ൻ ക​ഴി​ക്ക​ണം.

ജ​ല​ദോ​ഷം, ചു​മ, പ​നി, തൊ​ണ്ട​വേ​ദ​ന, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ക്ഷീ​ണം, വി​റ​യി​ൽ, ഛർ​ദ്ദി, വ​യ​റി​ള​ക്കം എ​ന്നി​വ​യാ​ണ് എ​ച്ച്1 എ​ൻ1 ല​ക്ഷ​ണ​ങ്ങ​ൾ. ചി​കി​ത്സ​യ്ക്കു​ള്ള ഒ​സ​ൾ​ട്ട​മി​വി​ർ എ​ല്ലാ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ല​ക്ഷ​ണ​ങ്ങ​ളുള്ള​വ​ർ വീ​ടു​ക​ളി​ൽ പൂ​ർ​ണ വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ക. ക​ഴി​യു​ന്ന​തും മ​റ്റു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടാ​തി​രി​ക്കു​ക. പു​റ​ത്ത് ഇ​ട​പ​ഴ​കു​ന്പോ​ൾ മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സ​മ​യം പാ​ഴാ​ക്കാ​തെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി ഡോ​ക്ട​റു​ടെ സേ​വ​നം തേ​ട​ണം.

പ്ര​മേ​ഹം, ര​ക്താ​തി​മ​ർ​ദ്ദം, ഹൃ​ദ്രോ​ഗം, വൃ​ക്ക, ക​ര​ൾ രോ​ഗ​ങ്ങ​ൾ എ​ന്നി​വ ഉ​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, തൂ​ക്കം കൂ​ടു​ത​ലു​ള്ള​വ​ർ, കി​ട​പ്പു​രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഉ​ട​നെ ചി​കി​ത്സി​ക്ക​ണം. esanjeevaniopd. in ​ൽ ലോ​ഗി​ൻ ചെ​യ്ത് ഇ-​സ​ഞ്ജീ​വ​നി​യു​ടെ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ദി​ശ ന​ന്പ​ർ : 1056/104/ 0471 255 2056.