അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണം
Sunday, July 7, 2024 11:23 PM IST
തൊ​ടു​പു​ഴ: അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​ക്കും ഹെ​ൽ​പ്പ​ർ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ്ര​തി​മാ​സ ഓ​ണ​റേ​റി​യം പ​തി​നാ​യി​രം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് അ​ങ്ക​ണ​വാ​ടി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഇ​ളം​ദേ​ശം പ്രോ​ജ​ക്ട് പ്ര​വ​ർ​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക, ജീ​വ​ന​ക്കാ​രെ ഇഎ​സ്ഐ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, ടി​എ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക, അ​ങ്ക​ണ​വാ​ടി പ്രീ ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള പാ​ൽ, മു​ട്ട എ​ന്നി​വ ടെ​ണ്ട​ർ വി​ളി​ച്ച് സെ​ന്‍റ​റു​ക​ളി​ൽ എ​ത്തി​ക്കു​ക തു​ട​ങ്ങി​വിവിധ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ ര​മേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ജ​ക്ട് ലീ​ഡ​ർ പി​ൻ. ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി, അം​ബി​ക വേ​ണു​ഗോ​പാ​ൽ, കെ.​കെ. സാ​വി​ത്രി, വി.​ പു​ഷ്പകു​മാ​രി, ആ​ർ. ഉ​ഷ, കെ.​കെ ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ​ൻ. ഉ​ഷ -പ്ര​സി​ഡ​ന്‍റ്, പി.​ആ​ർ. അ​ന്പി​ളി-​വൈ​സ്പ്ര​സി​ഡ​ന്‍റ്, കെ.​കെ. ബി​ന്ദു -സെ​ക്ര​ട്ട​റി, ഒ.​കെ.​ ജോ​ളി -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സി​ന്ധു ച​ന്ദ്ര​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.