തുറവൂർ മത്സ്യമാർക്കറ്റ് കൊതുകുവളർത്തൽ കേന്ദ്രം!
Sunday, June 30, 2024 6:34 AM IST
തുറ​വൂ​ർ: പ​ഞ്ചാ​യ​ത്തുവ​ക കൊ​തു​കുവ​ള​ർ​ത്ത​ൽ കേ​ന്ദ്രം ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. തു​റ​വൂ​ർ ക​വ​ല​യ്ക്ക് കി​ഴ​ക്കു​വ​ശ​ത്തു​ള്ള പൊ​തു​മാ​ർ​ക്ക​റ്റാ​ണ് തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൊ​തു​കുവ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മെ​ന്ന് ആ​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന​ത്. മ​ത്സ്യ​മാ​ർ​ക്ക​റ്റ് രോ​ഗാ​ണു​ക്ക​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും പൊ​തു​ജ​ന​ങ്ങ​ൾ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ കേ​ന്ദ്ര​മാ​ണ് ഈ ​അവസ്ഥയിലാ യിരിക്കുന്നത്. നി​ല​വി​ൽ ചെ​റി​യ മ​ഴ പെ​യ്താ​ൽ ഈ ​പ്ര​ദേ​ശം മു​ഴു​വ​ൻ വെ​ള്ള​ക്കെ​ട്ടാ​വു​ന്ന​തും പ​തി​വ്.

പ​ല ക​ട​ക​ൾ​ക്കും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാണ്. വ​ൻ തു​ക വാ​ട​ക ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ഈ ​ദു​ർ​ഗ​തി. മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തുമൂ​ലം മ​ത്സ്യ​വി​ൽ​പ്പ​ന ഏ​താ​ണ്ട് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ൾ തു​റ​വൂ​ർ തൈ​ക്കാ​ട്ടു​ശേ​രി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലാണ് മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ഇ​ത് റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ന​ട​പ്പാ​ത കൈയേറി​യാ​ണ് ഇ​പ്പോ​ൾ മ​ത്സ്യ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ക​ഴി​ഞ്ഞ​യി​ടെ പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റ് പു​ന​ർ​നി​ർ​മി​ച്ചെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് യാ​തൊ​രു​ പ​രി​ഹാ​ര​വും ഉ​ണ്ടാ​യി​ട്ടി​ല്ല. മാ​ർ​ക്ക​റ്റി​ന്‍റെ പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും യാ​തൊ​രു​വി​ധ അ​ന്വേ​ഷ​ണ​ങ്ങ​ളും ന​ട​ത്താ​ത്ത​താ​ണ് വീ​ണ്ടും പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റ് ദു​രി​ത​ക്ക​യ​ത്തി​ലാകാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മാ​ർ​ക്ക​റ്റി​ലെ മ​ലി​ന​ജ​ലം അ​ടു​ത്തു​ള്ള പാ​ട​ത്തേക്ക് ഒ​ഴു​കിപ്പോകാൻ മാ​ർ​ക്ക​റ്റി​നു മ​ധ്യ​ഭാ​ഗ​ത്താ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന കാ​ന​യി​ലൂ​ടെ മ​ലി​ന​ജ​ലം മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന​താ​ണ് ദു​രി​ത​ത്തി​നു കാ​ര​ണം.

അ​ടി​യ​ന്ത​ര​മാ​യി മാ​ർ​ക്ക​റ്റി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി മ​ലി​ന​ജ​ലം നീ​ക്കം ചെ​യ്തു വ്യാ​പാ​രി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഉ​ണ്ടാ​യി​ട്ടു​ള്ള ദു​രി​ത​ത്തി​ൽ നി​ന്ന് മോ​ച​നം കി​ട്ടാൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യിരിക്കുകയാണ്.