പ​ള്ളി​പ്പു​റം മാ​ട്ടേ​ല്‍ പ​ള്ളി​യി​ല്‍ ദു​ക്‌​റാ​ന തി​രു​നാ​ള്‍
Sunday, June 30, 2024 6:34 AM IST
ചേര്‍​ത്ത​ല: പ​ള്ളി​പ്പു​റം മാ​ട്ടേ​ല്‍ മാ​ര്‍​ത്തോമ്മ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തോ​മ്മാശ്ലീ​ഹാ​യു​ടെ ദു​ക്‌​റാ​ന തി​രു​നാ​ള്‍ ജൂ​ലൈ ര​ണ്ടു​മു​ത​ല്‍ മൂ​ന്നു​വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ള​ിന്‍റെ ഭാ​ഗ​മാ​യി 23 മു​ത​ല്‍ പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​ പ​ള്ളി​യി​ല്‍ നോ​വേ​ന ന​ട​ന്നുവരുന്നു. തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി വി​കാ​രി ഫാ.​ പീ​റ്റ​ര്‍ ക​ണ്ണ​മ്പു​ഴ, ട്ര​സ്റ്റി ജോ​സു​കു​ട്ടി ക​രി​യി​ല്‍, പ്ര​സു​ദേ​ന്തി​മാ​രാ​യ ജോ​സ് ചെ​ട്ടി​യാ​റ, ലി​ജോ ചെ​ട്ടി​യാ​റ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വി​ശ്വാ​സി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ച​ങ്ങാ​ട ​സ​ര്‍​വീ​സ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജൂലൈ ര​ണ്ടി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന തി​രു​നാ​ള്‍ കൊ​ടി​യേ​റ്റി​ന് വി​കാ​രി ഫാ.​ പീ​റ്റ​ര്‍ ക​ണ്ണ​മ്പു​ഴ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന. തി​രു​നാ​ള്‍​ദി​ന​മാ​യ മൂ​ന്നി​നു രാ​വി​ലെ ഏ​ഴി​ന് പ​ള്ളി​പ്പു​റം ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. 10.30ന് ​മാ​ട്ടേ​ല്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന. ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്‍​ട​ര്‍ ഫാ.​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ജോ​മോ​ന്‍ ആ​ലാം​തു​രു​ത്തി​ല്‍ സ​ന്ദേ​ശം ന​ല്കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, പാ​ച്ചോ​ര്‍ നേ​ര്‍​ച്ച വെഞ്ചരി​പ്പ്, വ​ള്ള​വും വ​ല​യും വെ​ഞ്ച​രി​പ്പ്. തു​ട​ര്‍​ന്ന് പ​ള്ളി​പ്പു​റം പ​ള്ളി​യി​ലേ​ക്ക് ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ കാ​യ​ല്‍ പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച​ക്ക​ഞ്ഞി​വി​ത​ര​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ള്ളി​പ്പു​റം പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ.​ അ​മ​ല്‍ പെ​രി​യ​പ്പാ​ട​ന്‍.

വി​ശു​ദ്ധ കു​രി​ശ് വ​ണ​ങ്ങാ​ന്‍ പ​ള്ളി​പ്പു​റം ഫൊ​റോ​ന​പ​ള്ളി​യി​ല്‍ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​പീ​റ്റ​ര്‍ ക​ണ്ണ​മ്പു​ഴ അ​റി​യി​ച്ചു.