പ​രി​ക്കേ​റ്റ് മുപ്പതുകൊല്ലം ചികിത്സയിൽ ക​ഴി​ഞ്ഞയാൾ മ​രി​ച്ചു
Sunday, June 30, 2024 6:34 AM IST
അ​മ്പ​ല​പ്പു​ഴ: മു​പ്പ​തു​കൊ​ല്ലം മു​ൻ​പ് ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലു​ത​ക​ർ​ന്ന് ക​ഴി​ഞ്ഞി​രു​ന്ന ആ​ൾ മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ കോ​മ​ന കൈ​ത​വാ​രം പ്ര​കാ​ശ​ൻ (57) മ​രി​ച്ച​ത്.

മു​ഹ​മ്മ​യി​ൽ​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മ​ര​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന പ്രകാശന് പ​രി​ക്കേ​റ്റ​ത്. ലോ​റി​യി​ൽ ത​ടി​ക​യ​റ്റു​ന്ന​തി​നി​ടെ ത​ടി ദേ​ഹ​ത്തു​വീ​ണാ​ണ് ന​ട്ടെ​ല്ലു​ത​ക​ർ​ന്ന​ത്. ഭാ​ര്യ: പു​ഷ്പ​വ​ല്ലി. മ​ക​ൾ: പ്ര​വീ​ണ പി. ​പ്ര​കാ​ശ്. മ​രു​മ​ക​ൻ: അ​ഭി​ജി​ത്ത് ഗോ​പാ​ൽ.