76 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി​ പി​ടി​യി​ല്‍
Friday, June 28, 2024 11:44 PM IST
കാ​യം​കു​ളം: വ​യോ​ധി​ക​യെ വീ​ട്ടി​ൽ ക​യ​റി ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ക​രു​നാ​ഗ​പ്പ​ള്ളി ക്ലാ​പ്പ​ന പ്ര​യാ​ർ തെ​ക്ക് ചാ​ലാ​യി​ൽ പ​ടീ​റ്റ​തി​ൽ ഷ​ഹാ​സ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​നി​യാ​യ 76 വ​യ​സള്ള വ​യോ​ധി​ക​യെ ക​ഴി​ഞ്ഞദി​വ​സം രാ​ത്രി എ​ട്ടി​ന് വീ​ട്ടി​ൽ ക​യ​റി ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഞ്ചാ​വി​ന് അ​ടി​മ​യാ​യ പ്ര​തി കഞ്ചാവുകേസിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.