ച​ട​യ​മം​ഗ​ലം പോ​രേ​ട​ത്ത് സ​പ്ലൈ​കോ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Thursday, November 14, 2024 6:27 AM IST
ച​ട​യ​മം​ഗ​ലം: പോ​രേ​ട​ത്ത് മാ​വേ​ലി സ്റ്റോ​ര്‍ സ​പ്ലൈ​കോ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റാ​യി ഉ​യ​ര്‍​ത്തി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു. സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ള്‍​ക്കു പു​റ​മേ മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും മി​ക​ച്ച ഗു​ണ​നി​ല​വാ​ര​ത്തി​ലും മി​ത​മാ​യ നി​ര​ക്കി​ലും ന​ല്‍​കി​വ​രു​ന്ന മാ​വേ​ലി സ്റ്റോ​റി​ന്‍റെ സേ​വ​നം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ന് ശേ​ഷം ഈ ​രീ​തി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന 108-ാമ​ത് സ്ഥാ​പ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് 27 ല​ക്ഷം കു​ടും​ബ​ങ്ങ​ളാ​ണ് സ​പ്ലൈ​കോ​യി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​മാ​ന​മാ​യി ഓ​ഫ​ര്‍ സൗ​ക​ര്യം ഉ​ള്‍​പ്പെ​ടെ ല​ഭ്യ​മാ​ക്കി.

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍​ക്ക് കു​റ​വി​ല്ലെ​ന്നും ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്കു​ണ്ട്. ച​ട​യ​മം​ഗ​ല​ത്ത് സി​വി​ല്‍ സ​പ്ലൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ഷോ​പ്പ് ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി. കൂ​ടാ​തെ, സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ​യാ​ക്കാ​നും അ​നു​വാ​ദം ന​ല്‍​കി. അ​വ​സാ​ന​ത്തെ ബ​സ് സ​മ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.

ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പോ​രേ​ടം സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി അ​ധ്യ​ക്ഷ​യാ​യി. ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​കാ വി​ദ്യാ​ധ​ര​ന്‍ ആ​ദ്യ വി​ല്പ​ന നി​ര്‍​വ​ഹി​ച്ചു.

ച​ട​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സു​നി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സാം ​കെ ഡാ​നി​യേ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി. വി ​നാ​യ​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​രാ​ജു, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.