ശി​ശു​ദി​നം: ഇ​ന്ന് വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍
Thursday, November 14, 2024 6:27 AM IST
കൊ​ല്ലം: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​യും ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഇ​ന്ന് വി​പു​ല​മാ​യ ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ചി​ന്ന​ക്ക​ട ക്രേ​വ​ന്‍ എ​ല്‍​എം​എ​ച്ച്എ​സ് സ്‌​കൂ​ളി​ല്‍ നി​ന്ന് ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ല്‍ രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന ശി​ശു​ദി​ന സ​മ്മേ​ള​നം കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി മാ​സ്റ്റ​ര്‍ അ​ബ്‌​റാ​ര്‍ ടി ​നാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ട്ടി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് മാ​സ്റ്റ​ര്‍ ടി.​എ​സ്. മാ​ന​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, ജെ. ​ചി​ഞ്ചു​റാ​ണി എ​ന്നി​വ​ര്‍ ശി​ശു​ദി​ന സ​ന്ദേ​ശം ന​ല്‍​കും. കു​ട്ടി​ക​ളു​ടെ സ്പീ​ക്ക​ര്‍ ആ​ഷ്‌​ന ഫാ​ത്തി​മ ശി​ശു​ദി​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്. അ​ക്ഷ​ജ സ്വാ​ഗ​തം പ​റ​യും.

സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി. മ​നോ​ജ് കു​മാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ശി​ശു​ദി​ന സ്റ്റാ​മ്പ് പ്ര​കാ​ശ​ന​വും നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​പി.​കെ. ഗോ​പ​ന്‍ ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കും.

എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ക​യും എം.​മു​കേ​ഷ് എം​എ​ല്‍​എ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്യും. സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ ചൈ​ത്ര തെ​രേ​സ ജോ​ണ്‍ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും.