നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത്തി​ക്ക​ര സ​ന്ദ​ർ​ശി​ച്ചു
Tuesday, November 5, 2024 6:44 AM IST
ചാ​ത്ത​ന്നൂ​ർ: നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത്തി​ക്ക​ര​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​ബ് വേ ​നി​ർ​മാ​ണ​ത്തി​ന്‍റെ ടെ​ക്നി​ക്ക​ൽ ഫീ​സി​ബി​ലി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ത്തി​ക്ക​ര ജം​ഗ്ഷ​നി​ൽ സ​ബ് വേ ​നി​ർ​മി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഇ​ത്തി​ക്ക​ര ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ദേ​വ​പ്ര​സാ​ദ് സാ​ഹു, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ വെ​ങ്കി​ടേ​ഷ്, ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ മൈ​ല​ക്കാ​ട് സ​ന്തോ​ഷ് കു​മാ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ലാ​ക്കാ​ട് ടി​ങ്കു, ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ശ്യാം ​മോ​ഹ​ൻ, എം.​എ​സ്. ശ​ശി​ധ​ര​ൻ പി​ള്ള, ശി​ഹാ​ബു​ദീ​ൻ ക​ല​വ​റ, സു​നി​ൽ​കു​മാ​ർ, ര​ഘു​നാ​ഥ​ൻ പി​ള്ള, എ​സ്. രാ​ജേ​ന്ദ്ര​ൻ പി​ള്ള എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.