മൊ​ളി​യൂ​ർ സ്റ്റേ​ഡി​യം മാ​ലി​ന‍്യ​ നി​ക്ഷേ​പ കേ​ന്ദ്ര​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ
Monday, November 4, 2024 6:43 AM IST
കാ​ട്ടാ​ക്ക​ട: കാ​യി​ക പ്രേ​മി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച മൊ​ളി​യൂ​ർ സ്റ്റേ​ഡി​യം മാ​ലി​ന‍്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പ്ര​ദേ​ശ​ത്ത് അ​റ​വു​ശാ​ല മാ​ലി​ന‍്യ​മ​ട​ക്കം ചാ​ക്കു​കെ​ട്ടി​ലാ​ക്കി നി​ക്ഷേ​പി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധ​വും വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

സ​ബ് ആ​ർ​ടി​ഒ ഓ​ഫീ​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ളും നി​ര​വ​ധി വീ​ടു​ക​ളും ഇ​തി​നു സ​മീ​പ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്.

ഇ​പ്പോ​ൾ സ്റ്റ​ഡി​യം പ്ര​ദേ​ശ​മാ​കെ കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്ക് 10,000 രൂ​പ പി​ഴ​യി​ടു​മെ​ന്നും അ​ധി​കൃ​ത​ർ വ‍്യ​ക്ത​മാ​ക്കി​യി​ട്ടും മാ​ലി​ന‍്യ നി​ക്ഷേ​പ​ത്തി​ന് അ​റു​തിയി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.