ആ​ർ​ട്സ് ക്ല​ബ് ഉ​ദ്ഘാ​ട​ന​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും
Tuesday, November 5, 2024 6:44 AM IST
അ​ഞ്ച​ൽ: ഏ​രൂ​ര്‍ വി​ള​ക്കു​പാ​റ​യി​ൽ രൂ​പീ​ക​രി​ച്ച ഐ​ക്ക​ൺ​സ് ആ​ർ​ട്സ് ആ​ന്‍​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ഞ്ച​ൽ ല​യ​ൺ​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും വി​ള​ക്കു​പാ​റ ത​ട​ത്തി​ൽ ബി​ൽ​ഡിം​ഗി​ൽ ന​ട​ന്നു.

അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന​മു​ര​ളി ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഡോ. ​വി.​കെ. ജ​യ​കു​മാ​ര്‍ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ക്ട​ർ​മാ​രാ​യ അ​ൻ​സു സാ​റ കോ​രു​ത്, എ​സ്. സു​ശീ​ല​ൻ നാ​യ​ർ, ഷി​സി പ​ക​ൽ​ക്കു​റി എ​ന്നി​വ​ർ മ​രു​ന്നു​ക​ളു​ടെ ശ​രി​യാ​യ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി ആ​ർ.​വി. ബി​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡോ​ൺ വി. ​രാ​ജ്, ദി​വ്യ ജ​യ​ച​ന്ദ്ര​ൻ, ലി​ജി ജോ​ൺ​സ​ൺ, പി. ​വി​ഷ്ണു, സു​ജി​ത​കു​മാ​രി ഐ​ക്ക​ൺ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ബാ​ബു, ല​യ​ൺ അ​രു​ൺ ദി​വാ​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ മെ​ഡി​സി​ൻ, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, അ​ല​ർ​ജി, കൊ​ള​സ്‌​ട്രോ​ൾ, പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, ശി​ശു രോ​ഗം, ദ​ന്ത​പ​രി​ശോ​ധ​ന, നേ​ത്ര​ചി​കി​ത്സ മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് നാ​ട്ടു​കാ​ർ ചി​കി​ത്സ തേ​ടി.