അ​ന്താ​രാ​ഷ്ട്ര സു​നാ​മി അ​വ​ബോ​ധ ദി​നാ​ച​ര​ണം; ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ സു​നാ​മി മോ​ക്ക്ഡ്രി​ല്‍ ഇ​ന്ന്
Tuesday, November 5, 2024 6:44 AM IST
കൊ​ല്ലം: അ​ന്താ​രാ​ഷ്ട്ര സു​നാ​മി അ​വ​ബോ​ധ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 10.30 ന് ​ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ സു​നാ​മി മോ​ക്ക്ഡ്രി​ല്‍ സം​ഘ​ടി​പ്പി​ക്കും.

യു​നെ​സ്‌​കോ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ന്‍റ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ​ല്‍ ഓ​ഷ്യ​നോ​ഗ്രാ​ഫി​ക് ക​മ്മീ​ഷ​ന്‍, ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഓ​ഷ്യ​ന്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​ര്‍​വീ​സ​സ്, സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സു​നാ​മി റെ​ഡി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മോ​ക്ക്ഡ്രി​ല്‍ ന​ട​ത്തു​ന്ന​ത്.

സു​നാ​മി ദു​ര​ന്ത ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക​ള്‍, ഒ​ഴി​പ്പി​ക്ക​ല്‍ റൂ​ട്ടു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന മാ​പ്പു​ക​ള്‍ അ​വ​ബോ​ധ ക്ലാ​സു​ക​ള്‍, മോ​ക്ക്ഡ്രി​ല്ലു​ക​ള്‍ തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ സൂ​ച​ക​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി ഒ​രു തീ​ര​ദേ​ശ ഗ്രാ​മ​ത്തി​ന് ‘സു​നാ​മി റെ​ഡി' എ​ന്ന് സാ​ക്ഷ്യ​പ​ത്രം ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യം. ത​ദ്ദേ​ശ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ന്‍​സി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

സു​നാ​മി​യെ നേ​രി​ടു​ന്ന​തി​നു​ള്ള തീ​ര​ദേ​ശ സ​മൂ​ഹ​ങ്ങ​ളു​ടെ അ​റി​വും പ്രാ​പ്തി​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​യ​തി​നാ​ല്‍ മോ​ക്ക് ഡ്രി​ല്‍ വേ​ള​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ് അ​റി​യി​ച്ചു.

ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ ഒ​രു​ക്കു​ന്ന​തി​ന് പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി ആം​ബു​ല​ന്‍​സ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും. മോ​ക്ക് ഡ്രി​ല്ലി​ല്‍ ആ​പ്ദാ മി​ത്ര, സി​വി​ല്‍ ഡി​ഫ​ന്‍​സ് വൊ​ള​ന്‍റി​യ​ര്‍​മാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും.

പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് മു​ന്‍​കൂ​റാ​യി അ​റി​യി​പ്പ് ന​ല്‍​കി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ക​ര​യോ​ഗ​ങ്ങ​ള്‍, ക്ല​ബു​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കും