ന​ല്ലി​ല​യി​ൽ പിഎച്ച്സി അ​നു​വ​ദി​ക്ക​ണം: നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ
Monday, November 4, 2024 6:43 AM IST
ന​ല്ലി​ല: ന​ല്ലി​ല​യി​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ഴ് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വാ​ക്ക​നാ​ട്, കു​ണ്ട​റ പേ​ര​യം ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് ചി​കി​ത്സ തേ​ടി​പോ​കു​ന്ന​ത്.

ജ​ന​താ​ദ​ൾ കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടേ​യും സെ​ക്യൂ​രി​റ്റി വ​ർ​ക്കേ​ഴ്സ് സെ​ന്‍റ​റി​ന്‍റേ​യും സം​യു​ക്ത ക​ൺ​വ​ൻ​ഷ​ൻ ന​ല്ലി​ല ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​വാ​ളൂ​ർ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.സെ​ക്യൂ​രി​റ്റി വ​ർ​ക്കേ​ഴ്സ് സെ​ന്‍റ​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ​ട​യം മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​ര​ൻ മു​ര​ളി സ​ഹ്യാ​ദ്രി, പ​ട്ടാ​ഴി ശ്രീ​കു​മാ​ർ, ആ​ർ. സോ​മ​ൻ പി​ള​ള, ബെ​ൻ​സി​ലി, കെ. ​ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി കു​ണ്ട​റ ആ​ർ. സോ​മ​ൻ പി​ള്ള -പ്ര​സി​ഡ​ന്‍റ്, കെ. ​ബി​ജു ന​ല്ലി​ല, സ്മി​ത എ​ൻ. കു​ണ്ട​റ -സെ​ക്ര​ട്ട​റി​മാ​ർ, രാ​ജേ​ന്ദ്ര​ൻ പി​ള്ള, കേ​ര​ള പു​രം രാ​ജ​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ശി​വ​രാ​ജ​ൻ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.