മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉത്തരവ് : എ​സ്എ​ൽ​ആ​ർ ജീ​വ​ന​ക്കാ​രന്‍റെ പെ​ൻ​ഷ​നിൽ തീ​രു​മാ​നമെടുക്കണം
Sunday, November 3, 2024 6:39 AM IST
കൊ​ല്ലം: ഭൂ​ജ​ല വ​കു​പ്പി​ന്‍റെ ആ​ല​പ്പു​ഴ ജി​ല്ലാ ഓ​ഫീ​സി​ൽ നി​ന്ന് എ​സ്എ​ൽ​ആ​ർ ത​സ്തി​ക​യി​ൽ വി​ര​മി​ച്ച​യാ​ൾ​ക്ക് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​തി​ൽ സ​ർ​ക്കാ​ർ ഒ​രു മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ഭൂ​ജ​ല വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ത​നി​ക്ക് വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കു​തി​ര​പ്പ​ന്തി സ്വ​ദേ​ശി പി.​പി.​ജ​റോം സ​മ​ർ​പ്പി​ച്ച സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ഭൂ​ജ​ല​വ​കു​പ്പ് ഡ​യ​റ​ക്ട​റി​ൽ നി​ന്ന് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​രാ​തി​ക്കാ​ര​ന് അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഗ്രാ​റ്റു​വി​റ്റി അ​നു​വ​ദി​ച്ചെ​ങ്കി​ലും എ​സ്എ​ൽ​ആ​ർ ജീ​വ​ന​ക്കാ​ർ റ​ഗു​ല​ർ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത​തി​നാ​ൽ കെ​എ​സ്ആ​റി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ലെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി. ഇ​വ​ർ മു​ഴു​വ​ൻ സ​മ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ല്ല. കേ​ര​ള സ​ർ​വീ​സ് ച​ട്ട പ്ര​കാ​രം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​യി​ല്ല.

ഫീ​ൽ​ഡ് വ​ർ​ക്കി​ൽ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​ണ് താ​ത്കാ​ലി​ക​മാ​യി എ​സ്എ​ൽ​ആ​ർ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത്. ഒ​ൻ​പ​താം ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ ഉ​ത്ത​ര​വി​നൊ​പ്പ​മു​ള്ള എ​സ് എ​ൽ​ആ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ പ​രാ​തി​ക്കാ​ര​ൻ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​താ​ണ് സാ​ഹ​ച​ര്യ​മെ​ങ്കി​ലും പ​രാ​തി​ക്കാ​ര​ന് അ​ർ​ഹ​മാ​യ കു​ടി​ശി​ക ന​ൽ​കു​ന്ന​തി​ന് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​പേ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.പ​രാ​തി​ക്കാ​ര​നെ കേ​ട്ട ക​മ്മീ​ഷ​ൻ മ​റ്റ് വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി. 2021 ജ​നു​വ​രി എ​ട്ടി​ന് ഭൂ​ജ​ല വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ല​വി​ഭ​വ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യെ​ടു​ത്ത​താ​യി കാ​ണു​ന്നി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ല​താ​മ​സം കൂ​ടാ​തെ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.