കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്പി​ൽ സി​പി​എം ധ​ർ​ണ ന​ട​ത്തി
Tuesday, November 5, 2024 6:44 AM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​നു​വേ​ണ്ടി ക​ണ്ടെ​ത്തി​യ താ​ൽ​ക്കാ​ലി​ക സ്ഥ​ല​ത്ത് വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ന്ന് ആ​രോ​പി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ സി​പി​എം കി​ഴ​ക്കേ ക​ല്ല​ട ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. തു​ട​ർ​ന്ന് അ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കി.

പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക, കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​ർ വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.

സി​പി​എം കി​ഴ​ക്കേ​ക​ല്ല​ട ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി. ​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ചി​റ്റു​മ​ല ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. ശാ​ന്ത​കു​മാ​ർ, മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​ടി. ഷാ​ജി, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​പി​ൻ വി​ക്ര​മ​ൻ, ജെ.​സു​നി​ൽ, അ​ഡ്വ.​സ​ജി മാ​ത്യൂ, വി.​വി. മ​ദ​ന ച​ന്ദ്ര​ൻ പി​ള്ള, കെ.​ഐ ജോ​ർ​ജ്, അ​നി​ൽ ജോ​ർ​ജ്, ജെ.​ക​മ​ലാ​സ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ പ്ര​തി​നി​ധി​യു​മാ​യി സം​സാ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം വൈ​കു​ന്നേ​രം ആ​റു​വ​രെ വ​രെ ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചു.