ഭീ​ഷ​ണിയായി നി​ല​മേ​ല്‍ - മ​ട​ത്ത​റ പാ​ത​യി​ലെ കൊ​ടുംവ​ള​വു​ക​ള്‍
Monday, November 4, 2024 6:32 AM IST
ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ നഷ്ടമായത് ഏ​ഴ് ജീ​വ​നുകൾ

ക​ട​യ്ക്ക​ല്‍: നി​ല​മേ​ല്‍ - മ​ട​ത്ത​റ പാ​ത​യി​ലെ കൊ​ടും വ​ള​വു​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. പാ​രി​പ്പ​ള്ളി -മ​ട​ത്ത​റ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ നി​ല​മേ​ല്‍ മു​ത​ല്‍ മ​ട​ത്ത​റ വ​രെ പ​ത്തി​ലേ​റെ കൊ​ടും വ​ള​വു​ക​ളാ​ണു​ള്ള​ത്. ഈ ​മേ​ഖ​ല​യി​ല്‍ അ​പ​ക​ടം പ​തി​വാ​ണ്. കൂ​ടു​ത​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്. അ​പ​ക​ടം ന​ട​ക്കാ​ത്ത ദി​വ​സ​മി​ല്ല.

പാ​ത പു​ന​രു​ദ്ധാ​ര​ണ​വേ​ള​യി​ല്‍ വ​ള​വു​ക​ള്‍ നി​വ​ര്‍​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നെ​ങ്കി​ലും ന​ട​ന്നി​ട്ടി​ല്ല. പ​ല വ​ള​വു​ക​ളി​ലും ആ​വ​ശ്യ​ത്തി​നു പു​റ​മ്പോ​ക്കു​ണ്ടാ​യി​ട്ടും ഏ​റ്റെ​ടു​ത്ത് വ​ള​വു​ക​ള്‍ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​യി​ല്ല.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഏ​ഴ് ജീ​വ​നാ​ണ് മേ​ഖ​ല​യി​ല്‍ വ​ള​വു​ക​ളി​ലെ അ​പ​ക​ട​ത്തി​ല്‍ പൊ​ലി​ഞ്ഞ​ത്. ഒ​ട്ടേ​റെ​പ്പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.മ​ത്സ​ര ഓ​ട്ട​വും അ​ശ്ര​ദ്ധ​യാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​തും അ​മി​ത വേ​ഗ​വു​മാ​ണ് അ​പ​ക​ട കാ​ര​ണം.

ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് രാ​ത്രി ദ​ര്‍​പ്പ​ക്കാ​ട് ജം​ഗ്ഷ​നു സ​മീ​പ​ത്തു​ള്ള വ​ള​വി​ല്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന ജീ​പ്പി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ച​താ​ണ് അ​പ​ക​ട​പ​ര​മ്പ​ര​യി​ല്‍ അ​വ​സാ​ന​ത്തേ​ത്. സ​മീ​പ​ത്താ​ണ് ര​ണ്ടു​മാ​സം മു​ന്‍​പ് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​നാ​യ പ്ര​വാ​സി​ക്ക് സ്വ​കാ​ര്യ ബ​സി​ന്‍റെ അ​മി​ത​വേ​ഗം കാ​ര​ണം ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്.

സ്വ​കാ​ര്യ ബ​സു​ക​ളും ടി​പ്പ​ര്‍ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​വ​ള​വു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ അ​മി​ത​വേ​ഗ​ത്തി​ലാ​ണ് ചീ​റി​പ്പാ​യു​ന്ന​ത്. പൊ​ലീ​സി​ന്‍റേ​യോ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റേ​യോ പ​രി​ശോ​ധ​ന​യും ഈ ​മേ​ഖ​ല​യി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ട​യ്ക്ക​ല്‍, ചി​ത​റ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ല്‍ ച​ട​യ​മം​ഗ​ലം ആ​ര്‍​ടി​ഒ​യ്ക്കു കീ​ഴി​ല്‍​വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണി​വി​ടം.

മ​ട​ത്ത​റ തോ​ഴി​യി​ല്‍, തു​മ്പ​മ​ണ്‍ തൊ​ടി​ക്കും വ​ള​വു​പ​ച്ച​യ്ക്കും ഇ​ട​യ്ക്ക്, മു​ള്ളി​ക്കാ​ട് മി​നി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ്, ചി​ത​റ ശ്രീ​കൃ​ഷ്ണ​ന്‍​കോ​വി​ല്‍, ദ​ര്‍​പ്പ​ക്കാ​ട്, പാ​ങ്ങ​ലു​കാ​ട്, ആ​മ്പാ​ടി​മു​ക്ക്, പ​ള്ളി​മു​ക്ക്, സീ​ഡ് ഫാം ​ജം​ഗ്ഷ​ന്‍, ക​ട​യ്ക്ക​ല്‍ പാ​ട്ടി​വ​ള​വ്, കാ​ര്യം മൂ​ലോ​ട്ടി​വ​ള​വ്, ആ​ഴാ​ന്ത​ക്കു​ഴി, വെ​ള്ളാ​മ്പാ​റ എ​സ്ഐ വ​ള​വ് എ​ന്നി​വ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​ക​ളാ​ണ്.