കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാം: നീ​താ കെ.​ ഗോ​പാ​ൽ
Tuesday, November 5, 2024 6:44 AM IST
കൊ​ല്ലം : കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ങ്ങ​ൾ യ​ഥാ​സ​മ​യം നി​രീ​ക്ഷി​ക്കു​ക​യും ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്താ​ൽ വ​ൻ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ നീ​താ കെ. ​ഗോ​പാ​ൽ.

ന​ന്മ മ​രം ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​നും വി​മ​ല​ഹൃ​ദ​യ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും എ​ന്ന സെ​മി​നാ​റി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളെ യ​ഥാ​സ​മ​യം നി​രീ​ക്ഷി​ക്കു​ക​യും മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യാ​ത്ത​താ​ണ് ദു​ര​ന്ത​ങ്ങ​ളു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ​യെ​കു​റി​ച്ചും പ്ര​കൃ​തി​യെ​കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​സ​മൂ​ഹ​വും ബോ​ധ​വാ​ന്മാ​രാ​ക​ണം.

പ്ര​കൃ​തി സ്നേ​ഹ​ത്തി​ലും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ത്തി​ലും പു​തു​ത​ല​മു​റ രം​ഗ​ത്തി​റ​ങ്ങു​ക​യും അ​തി​ലൂ​ടെ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ്ര​കൃ​തി ന​ശീ​ക​ര​ണ​വും വ​ർ​ഗീ​യ​ത​യു​മാ​ണ് നാ​ടി​ന്‍റെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മെ​ന്ന് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത കൊ​ല്ലം രൂ​പ​ത എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ബി​നു തോ​മ​സ് പ​റ​ഞ്ഞു. ന​ന്മ മ​രം ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജേ​ക്ക​ബ് എ​സ്. മു​ണ്ട​പ്പു​ളം പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ഫ്രാ​ൻ​സി​നി മേ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹം​ബ്രി ആ​ന്‍റ​ണി, മേ​രി ഹെ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.