ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ൽ സൗ​ജ​ന്യ​തൊ​ഴി​ൽ പ​രി​ശീ​ല​നം
Monday, November 4, 2024 6:43 AM IST
പാ​രി​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി പ്ര​കാ​രം വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ൽ ബ്യൂ​ട്ടീ​ഷ്യ​ൻ കോ​ഴ്സ് ആ​രം​ഭി​ച്ചു. സ്കി​ൽ ഇ​ന്ത്യ​യും ജ​ൻ​ശി​ക്ഷ​ൻ സ​ൻ​സ്ഥാ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മൂ​ന്നു മാ​സ​ത്തെ കോ​ഴ്സി​നു 20 പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​ത്. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സ​രി​താ​പ്ര​താ​പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്നേ​ഹാ​ശ്ര​മം ചെ​യ​ർ​മാ​ൻ ബി. ​പ്രേ​മാ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ൻ​ശി​ക്ഷ​ൺ സ​ൻ​സ്ഥാ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി. ​ജ​യ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ബ, ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന മം​ഗ​ല​ത്ത്, സ്കി​ൽ ഇ​ന്ത്യ റി​സോ​ഴ്സ് പേ​ഴ്സ​ൺ ദീ​പ്തി, പ്ര​ഫ. അ​ജ​യ് പാ​രി​പ്പ​ള്ളി, സ്നേ​ഹാ​ശ്ര​മം ഡ​യ​റ​ക്ട​ർ പ​ത്മാ​ല​യം ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.