മു​ക്കു​പ​ണ്ടം പ​ണ​യം ​വ​ച്ച് പ​ണം​ത​ട്ടി​യ കേസിലെ പ്രതി പി​ടി​യി​ൽ
Tuesday, November 5, 2024 6:44 AM IST
കൊ​ല്ലം: മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു പ​ണം ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ലാ​യി. കാ​യം​കു​ളം കൃ​ഷ്ണ​പു​രം ന​ന്ദാ​വ​ന​ത്തി​ൽ ഉ​ണ്ണി​കു​ട്ട​ൻ (33) ആ​ണ് ഓ​ച്ചി​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഒ​ക്ടോ​ബ​ർ 30 ന് ​വ​വ്വാ​ക്കാ​വ് പ്ര​വ​ർ​ത്തി​ക്കു​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ വ്യാ​ജ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​കി ഒ​രു പ​വ​ൻ വ​രു​ന്ന മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി ഇ​യാ​ൾ പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ത​ട്ടി​പ്പ് മ​ന​സി​ലാ​ക്കി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പേ​രി​ൽ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളും മ​റ്റു​കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. ഓ​ച്ചി​റ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ജാ​ത​ൻ പി​ള്ള, എ​സ്ഐ നി​യാ​സ്, എ​സ് സി​പി​ഒ മാ​രാ​യ അ​നു, ക​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.